എന്തുകൊണ്ടാണ് ആള്‍ദൈവം ആവാത്തത്; ശ്രീ എം തുറന്നു പറയുന്നു

By എബി തരകന്‍First Published Jun 14, 2016, 7:50 AM IST
Highlights

40 വര്‍ഷങ്ങള്‍ക്കു മുമ്പ്,  മുംതാസ് അലിയെന്ന ഒരു 19കാരന്‍ തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള വീട്ടില്‍നിന്നിറങ്ങി ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു. സ്വന്തം ഉള്ളകങ്ങളിലേക്കുള്ള അനന്തമായ അന്വേഷണ യാത്രകളുടെ തുടര്‍ച്ചയായിരുന്നു അത്. മഞ്ഞു മൂടിയ ഹിമാലയ സാനുക്കളിലെ വ്യാസഗുഹയില്‍ ആ യാത്രയ്ക്ക് താല്‍ക്കാലിക വിരാമമുണ്ടായി. ആ ചെറുപ്പക്കാരന്‍ യാത്ര പിന്നെയും തുടര്‍ന്നു. ജീവിതത്തെ അറിയാന്‍ കാലങ്ങളും ദേശങ്ങളും വഴികളും കാത്തുനിന്നിരുന്നു. ഒപ്പം, അനേകം മനുഷ്യരും. അവരില്‍ ജ്ഞാനാന്വേഷണങ്ങളുടെ കടലുകള്‍ നീന്തിക്കടന്ന ഗുരുവര്യന്‍മാരുണ്ടായിരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും നിസ്സംഗതയോടെ കാണാന്‍ ശീലിച്ച സാധാരണ മനുഷ്യരുണ്ടായിരുന്നു. 

നാലുപതിറ്റാണ്ടിനുശേഷം, ഇക്കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടുമൊരു യാത്രപോയി. മുംതാസ് അലി എന്ന 19കാരന്‍ അതിനകം ലോകമാകെ ആദരിക്കുന്ന ശ്രീ എം എന്ന മഹാഗുരുവായി മാറിക്കഴിഞ്ഞിരുന്നു. വഞ്ചിയൂരില്‍നിന്നും കാതങ്ങള്‍ അകലെ കന്യാകുമാരിയില്‍ ആ സഞ്ചാരം തുടങ്ങി. ഹിമാലയസാനുക്കളുടെ സ്പര്‍ശമേറ്റ ജമ്മു കശ്മീരില്‍ അതവസാനിച്ചു. 7000 കിലോ മീറ്ററുകള്‍ നീണ്ട നടത്തത്തിനൊടുവില്‍ കൂട്ടിമുട്ടിയത് രാജ്യത്തിന്റെ രണ്ടറ്റങ്ങള്‍ മാത്രമായിരുന്നില്ല. ഭാരതീയ സംസ്‌കാരത്തിന്റെ ബഹുതലധാരകള്‍ കൂടിയായിരുന്നു. വഞ്ചിയൂരില്‍നിന്ന് ഒറ്റത്തടിയായി തുടങ്ങിയ യാത്രയില്‍നിന്ന് വ്യത്യസ്തമായി അനേകായിരങ്ങളുണ്ടായിരുന്നു പുതിയ യാത്രയില്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി മുതലുള്ള പ്രമുഖരായ അനേകം മനുഷ്യര്‍ അതില്‍ പങ്കാളികളായി. 

അനേകം മനസ്സുകള്‍ ഒന്നിച്ച് നടത്തിയ സഞ്ചാരം. കഴിഞ്ഞ ആഴ്ച അവസാനിച്ചു. അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തി. എന്തായിരുന്നു ഈ പുതിയ യാത്ര അദ്ദേഹത്തിന് നല്‍കിയതെന്ന ചോദ്യത്തിന് മറുപടികളുമായി അദ്ദേഹമിതാ നമുക്ക് മുന്നിലിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിഭാഗത്തിന്റെ എഡിറ്റര്‍ എബി തരകനുമായി ആ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. 

മതവും കമ്യൂണിസവും തമ്മിലെന്ത്? 
അവ തമ്മില്‍ ചേരുന്ന ഇടങ്ങള്‍ ഏെതാക്കെ?
ആത്മീയതയുടെ ആകാശങ്ങളില്‍ അലയുമ്പോഴും വൈയക്തിക വിഷാദങ്ങള്‍ തൊടുന്നത് എന്തുകൊണ്ട്? 
സാമൂഹികമായ ദു:ഖങ്ങളില്‍നിന്ന് ആത്മീയ സഞ്ചാരങ്ങള്‍ വഴിമാറുന്നത് എന്തു കൊണ്ടാണ്? 
എന്തുകൊണ്ടാണ് ആള്‍ദൈവ വഴികളില്‍നിന്ന് തിരിഞ്ഞു നടക്കുന്നത്? 
പരിസ്ഥിതിയും വികസനവും തമ്മില്‍ ചേരുന്ന വല്ല ഇടങ്ങളുമുണ്ടോ? 

ഇതാ അഭിമുഖം:

 

നരേന്ദ്ര മോദി, രാഷ്ട്രീയം, മതം. വ്യത്യസ്തമായ ചോദ്യങ്ങളുമായി ഇംഗ്ലീഷ്അഭിമുഖം 

 

 

click me!