കേരളാ ടൂറിസം ട്വീറ്റു ചെയ്ത അവിയലിന്റെ പടത്തിന് പൊങ്കാല; ഞങ്ങളുടെ അവിയല്‍ ഇങ്ങനെയല്ലെന്ന് മലയാളികള്‍

By Web TeamFirst Published Dec 16, 2018, 12:02 PM IST
Highlights

മലയാളികളുടെ മസാല-വെളിച്ചെണ്ണ   ഉപയോഗവും   മറ്റും   വിദേശികൾക്ക് പൊതുവേ  പരിഹസിക്കാനുള്ള വകയാണ്. മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിക്കയാൽ നമ്മുടെ ഭക്ഷണങ്ങൾ ആരോഗ്യകരമല്ല എന്നൊരു കാഴ്ചപ്പാടും വിദേശി-ഉത്തരേന്ത്യൻ വെജിറ്റേറിയൻ സുപ്രിമിസ്റ്റ് ഫാസിസ്റ്റുകൾക്കുണ്ട്.

തിരുവനന്തപുരം: 'നാളികേരത്തിന്റെ പേസ്റ്റുകൊണ്ട് പൊതിഞ്ഞ നാടൻ പച്ചക്കറികളുടെ സമ്മേളനം' എന്ന വിശേഷണത്തോടെയാണ് കേരളാ ടൂറിസം തങ്ങളുടെ  ട്വിറ്റർ ഹാൻഡിലിൽ ഈ പടം പങ്കുവെച്ചത്. എന്നാൽ 'അവിയൽ' എന്ന പേരിനൊപ്പം കൊടുത്ത ഫോട്ടോ അവിയലിന്റെ ഏഴയലത്തു വരില്ലെന്നും പറഞ്ഞാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഇതിനെ തലങ്ങും വിലങ്ങും ആക്രമിച്ചത്.

എൻ.എസ്. മാധവനടക്കമുള്ളവർ ഈ വിഷയത്തിൽ കേരളാ ടൂറിസത്തിനെ വിമർശിച്ചുകൊണ്ട് ട്വീറ്റുചെയ്യുകയുണ്ടായി .. ‘ഭാര്യ ഇങ്ങനെ ഒരു അവിയലുണ്ടാക്കിത്തന്നു ‘എന്ന ഒരൊറ്റക്കുറ്റം മാത്രം മതിയാവും കേരളത്തിലെ ഏതൊരു ഫാമിലി കോർട്ടിൽ നിന്നും വിവാഹമോചനം അപ്പോൾ തന്നെ വിധിച്ചു കിട്ടാണെന്നാണ് എന്‍.എസ് മാധവൻ തന്റെ ട്വീറ്റിൽ കുറിച്ചത്.

മലയാളികളുടെ 'മസാല-വെളിച്ചെണ്ണ'   ഉപയോഗവും   മറ്റും   വിദേശികൾക്ക് പൊതുവേ  പരിഹസിക്കാനുള്ള വകയാണ്. മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിക്കയാൽ നമ്മുടെ ഭക്ഷണങ്ങൾ 'ആരോഗ്യകരമല്ല' എന്നൊരു കാഴ്ചപ്പാടും വിദേശി-ഉത്തരേന്ത്യൻ വെജിറ്റേറിയൻ സുപ്രിമിസ്റ്റ് ഫാസിസ്റ്റുകൾക്കുണ്ട്. അത് ഒഴിവാക്കാനാണ് വളരെ സോഫിസ്റ്റിക്കേറ്റഡ് ലുക്കോടെ,   വെജിറ്റബിൾ സാലഡിന്റെ ലക്ഷണമുള്ള ഒരു വിഭവമുണ്ടാക്കി അതിന് 'അവിയൽ' എന്ന പേരുമിട്ട് ടൂറിസംകാർ പങ്കുവെച്ചത്. ' സെസാർ സാലഡിന്റെ ഒരു ഹൈപ്പർ വെജ് വെർഷൻ' എന്നാണ് ഒരാൾ ഇതിനെ വിശേഷിപ്പിച്ചത്.

ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള പല മലയാളികളുടെയും പ്രിയ വിഭവവും, എത്രയോ വർഷങ്ങളായി അവർ ഉണ്ടാക്കുകയും ഇഷ്ടത്തോടെ കഴിക്കുകയും ചെയ്തിട്ടുള്ള സദ്യകളിലെ ഒരു അവിഭാജ്യ ഘടകവുമാണ്  'അവിയൽ'.. അവിയലിനെ അപമാനിക്കുന്ന ഇടപാടായിപ്പോയി ഇതെന്നാണ് മലയാളീസിന്റെ പൊതു അഭിപ്രായം. അതിലുള്ള അനിഷ്ടം തന്നെയാണ്  അവർ ആ ട്വീറ്റിന്മേലുള്ള പൊങ്കാലകളിൽ അവർ പ്രകടിപ്പിച്ചതും.  തുടർന്ന് പലരും ശരിക്കുള്ള അവിയലിന്റെ നിരവധി ചിത്രങ്ങളും പങ്കുവെക്കുകയുണ്ടായി...

 

click me!