
ഒരു പെണ്‍സിംഹത്തിന്‍റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ
മാഡിക്വെ ഗെയിം റിസേര്‍വ് ഏരിയയില്‍ വനപാലകന്‍ ഗാരറി വാന്‍ ഡെര്‍ വാല്‍ത്തിന്‍റെ നേതൃത്വത്തിലുള്ള സഫാരി യാത്രക്കിടെയുള്ള ഒരു അപൂര്‍വ സംഭവമായി ക്യാമറ കണ്ണില്‍ പതിഞ്ഞത്.
തന്‍റെ ഇരയെ വേട്ടയാടി കീഴ്പ്പെടുത്തിയപ്പോഴാണ് മാന്‍ ഗര്‍ഭിണിയാണെന്ന് പെണ്‍സിംഹം തിരിച്ചറിഞ്ഞത്. ചെയ്തുപോയ തെറ്റിനുള്ള ക്ഷമാപണത്തിന്‍റെ മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. മാനിനെ വേട്ടയാടി കൊന്ന് ആന്തരിക ആവയവങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുമ്പാണ് സിംഹം ശരീരത്തിനുള്ളിലെ ഗര്‍ഭപാത്രം കണ്ട് തന്നെ തെറ്റ് തിരിച്ചരിഞ്ഞത്.
അടുത്ത നിമിഷം തന്നെ മാന്‍കുഞ്ഞിനെ പുരത്തെടുത്ത് ആ പെണ്‍സിംഹം ഖേദ പ്രകടനം നടത്തി. പുറത്തെടുത്ത കുഞ്ഞിനെ സ്‌നേഹത്തോടെ തലോടുന്നതും ജീവന്‍ ഉണ്ടോ എന്ന് അറിയാന്‍ അതിന്റെ അടുത്ത് കുറെ നേരം ഇരിക്കുന്നതും കാണാമായിരുന്നെന്ന് വനപാലകന്‍ പറയുന്നു.
കുഞ്ഞിനെ പുറത്ത് എടുത്ത ശേഷം, സിംഹം മൃദുവായി തലോടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിന് ജീവന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ച് അറിഞ്ഞിട്ടും അതിനെ വിട്ട് പോകാതെ പെണ്‍സിംഹം ഏറെ നേരം അതിനെ പരിപാലിച്ചുകൊണ്ടിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം