പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല

Published : Jun 19, 2017, 03:33 PM ISTUpdated : Oct 05, 2018, 01:27 AM IST
പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല

Synopsis

കമിതാക്കള്‍ ഒരു നാള്‍ കണ്ടുമുട്ടുകയല്ല ചെയ്യുന്നത് 
അവരിരുവരും എക്കാലവും 
മറ്റേ ആളെ മനസ്സില്‍ പേറുന്നുണ്ടായിരിക്കും 

ജലാലുദ്ദീന്‍ റൂമി

പ്രണയം വിശുദ്ധം തന്നെയാണ്. അപ്പോഴേ അത് പ്രണയമാവുന്നുള്ളൂ. പ്രണയികളല്ലാത്തവര്‍ക്കെല്ലാം തൊട്ടുകൂടാത്തതാണത്. കാമം അതില്‍ അലിഞ്ഞു ചേരുകയേ ഇല്ല. 

നിയമാവലികള്‍ പാലിക്കേണ്ട ഒന്നാണത്. പ്രണയം ജീവിതത്തിന്റെ നേര് അല്ലേയല്ല. അത് ഒരിക്കലും പിരിഞ്ഞു പോവുന്നില്ല. 

ഒടുവില്‍ അമ്മയെന്നെ പെറ്റു തീര്‍ന്നു എന്ന് അമ്മയുടെ മരണത്തെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ എഴുതുമ്പോലെ പ്രണയത്തിന് മരിച്ചു പിരിയാനേ ആവൂ. നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടുമ്പോള്‍ 'നമ്മള്‍ പിരിഞ്ഞിട്ടേയില്ലല്ലോ' എന്നത് അഭിമാനം കൊള്ളുന്നു.

ഒപ്പം നമ്മുടെ പ്രണയം ബാല്യ കൗമാര ചാപല്യങ്ങള്‍ പിന്നിട്ട് പക്വത നേടിയെന്ന തിരിച്ചറിവും. പ്രണയം തരുന്ന വേദന, പ്രണയം തരുന്ന സന്തോഷം-ജീവിതത്തെ ഇത്രയേറെ സാന്ദ്രമാക്കി നിലനിര്‍ത്തുന്ന മറ്റൊരു വികാരവും പ്രണയം പോലെയില്ല.

അതിനെ വിവിധ നിര്‍വ്വചനങ്ങളുടെ കള്ളികളില്‍ നമുക്ക് കുരുക്കിയിടാതിരിക്കുക. കൂടെക്കൊണ്ടുനടക്കുന്ന പ്രണയത്തെ പുറത്തന്വേഷിക്കാതിരിക്കുക 

'സ്‌നേഹത്തിന്റെ പാത കടുത്തതും ദുര്‍ഘടവുമാണെങ്കിലും സ്‌നേഹം വിളിക്കുമ്പോള്‍ അതിന്റെ പാതയിലൂടെ നിങ്ങള്‍ പോവുകതന്നെ വേണം. സ്‌നേഹത്തിന്റെ ഗതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അര്‍ഹരാണെങ്കില്‍ നിങ്ങളുടെ ഗതി സ്‌നേഹം നിയന്ത്രിച്ചുകൊള്ളും. സ്‌നേഹിക്കുമ്പോള്‍, ദൈവം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നല്ല പറയേണ്ടത്. മറിച്ച്, ഞങ്ങള്‍ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് പറയുക' -ഖലീല്‍ ജിബ്രാന്‍ പറയുന്നു. 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും