പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!

Published : Jun 17, 2017, 12:53 PM ISTUpdated : Oct 04, 2018, 04:40 PM IST
പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!

Synopsis

വിശുദ്ധമെന്ന പദത്തിന്റെ പിന്താങ്ങുകൊണ്ട് പൊതിഞ്ഞുവെച്ച ഒന്നല്ല 'പ്രണയം'. ആ അനശ്വര വികാരത്തിന്റെ

 

വിശുദ്ധമെന്ന പദത്തിന്റെ പിന്താങ്ങുകൊണ്ട് പൊതിഞ്ഞുവെച്ച ഒന്നല്ല 'പ്രണയം'. ആ അനശ്വര വികാരത്തിന്റെ പിന്‍ബലത്തില്‍ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്തിയവര്‍ അതിനൊരു വിശുദ്ധമായ ആത്മാവ് നല്കുകയായിരുന്നു.

പ്രണയമെന്ന വികാരം ഒരിക്കല്‍ മാത്രം ഉണ്ടാവേണ്ടതാണെന്നോ അല്ലെന്നോ ഉള്ളത് എത്ര മിത്തുകള്‍ ഓതിക്കൊടുത്താലും സിരകളില്‍ ഒളിപ്പിക്കാനാവില്ല. അത് ഓരോരുത്തരുടെയും വികാരവിചാരങ്ങളുടെയും സ്വാഭാവസവിശേഷതകളുടെയും   ആകെതുകയ്ക്കു മാത്രം നല്‍ക്കാനാവുന്ന ഉത്തരമാണ് .. 

പ്രണയത്തെ കാമത്തോടും വാല്‍ത്സല്യത്തോടും എന്നല്ല ഏതു വികാരത്തോടും ചേര്‍ത്തുവയ്ക്കാനാവും. ഒരു വികാരമെന്ന രീതിയില്‍ മാത്രം. ഓരോ വികാരത്തിനും അതിന്റേതായ അന്തസത്തയുണ്ട. അങ്ങനെ നോക്കുമ്പോള്‍ ക്ഷണികമായ കാമവും വാല്‍ത്സല്യവും പോലെയൊന്നാവില്ല പ്രണയം.. 

'പിരിഞ്ഞു പോവുന്ന പ്രണയം' എന്നതിനേക്കാള്‍ 'പിരിഞ്ഞു പോവുന്ന കാമം' എന്ന പ്രയോഗമാവും കൂടുതല്‍ പ്രയോഗികമെന്നു തോന്നുന്നു. പല  ജീവിതങ്ങളിലും പലപ്പോളും സംഭവിച്ചിട്ടുള്ളതും അതാവും. പ്രണയത്തില്‍ പിരിഞ്ഞു പോവല്‍ എന്നെന്ന് സംഭവിക്കുന്നില്ല. സംഭവിക്കുന്നത് പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന വിരഹമെന്ന അവസ്ഥയാണ്. അത് പ്രണയത്തോളം മനോഹരവുമാണ്.

പ്രണയം കൊണ്ട് ഇവിടെ യുദ്ധങ്ങളും മരണങ്ങളും ഉണ്ടാവുന്നത് പ്രണയത്തില്‍ നിന്നകലുന്ന പങ്കാളിയോട് തോന്നുന്ന ശത്രുതയില്‍ നിന്നുടലെടുക്കുന്ന വാസനകളുടെ ഫലമല്ല. മറിച്ചു കാമത്തിലോ സുഖലോലുപതയിലോ സാമ്പത്തിലോ അധിഷ്ഠിതമായ കപട പ്രണയത്തിന്റെ അശുഭപര്യവസാനം മാത്രമാണത്.

ഒരു നിയമങ്ങള്‍ക്കും പരിധിക്കുമുള്ളിലല്ല ഒരു പ്രണയവും. മാനസികമായി വളര്‍ന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വയം സമര്‍പ്പിച്ചു ആസ്വദിക്കുന്ന ജീവിത ഇന്ധനമാണ് പ്രണയം. 

നമ്മുക്ക് പ്രണയിക്കാം നമുക്കറിയുംപോലെ. 

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ 19 മിനിറ്റ് വീഡിയോ; കൂടുതൽ വെളിപ്പെടുത്തലുമായി ഹരിയാന പൊലീസ്, ശക്തമായ മുന്നറിയിപ്പും, ഷെയർ ചെയ്താൽ നടപടി
ഇന്ത്യയില്‍ നമ്മുടെ സമയത്തിന് യാതൊരു വിലയുമില്ല, എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല; താരതമ്യവുമായി യുവതി