എം.എസ് സുബ്ബലക്ഷ്മിയുടെ ഈ യൗവനകാല ചിത്രം  നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും!

Published : Jun 15, 2016, 09:45 AM ISTUpdated : Oct 05, 2018, 03:23 AM IST
എം.എസ് സുബ്ബലക്ഷ്മിയുടെ ഈ യൗവനകാല ചിത്രം  നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും!

Synopsis

ചെന്നൈ: എം.എസ് സുബ്ബലക്ഷ്മി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് തിളങ്ങുന്ന പട്ടുസാരിയും മൂക്കുത്തിയും നെറ്റിയിലെ വലിയ പൊട്ടുമാണ്.  ഭാരതീയ സംഗീതത്തിനു ഉജ്വലമായ സംഭാവനകള്‍ നല്‍കിയ ഈ മഹാഗായികയുടെ വേഷം തികച്ചു ഭാരതീയമായാണ് കണക്കാക്കപ്പെടുന്നതും.

വീട്ടകങ്ങളില്‍ അച്ചടക്കത്തോടെ കഴിഞ്ഞിരുന്ന ഇരു കലാകാരികളും സ്റ്റുഡിയോയില്‍ രഹസ്യമായി എത്തിയാണ് ഈ ചിത്രത്തിന് പോസ് ചെയ്തതെന്ന് ആ പുസ്തകത്തില്‍ പറയുന്നതായി ഒരു ബ്ലോഗര്‍ എഴുതുന്നു.

 എന്നാല്‍, ഇതുമാത്രമായിരുന്നില്ല സുബ്ബലക്ഷ്മി. വിഖ്യാത നര്‍ത്തകി ടി. ബാലസരസ്വതിയ്‌ക്കൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ 1937കളിലെ ഈ ഫോട്ടോ നല്‍കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു ഇമേജാണ്.

അക്കാലത്ത് നിലനിന്നിരുന്ന സ്ത്രീകളുടെ സ്റ്റീരിയോടൈപ്പ് പ്രതിനിധാനത്തെ തകിടം മറിക്കുന്ന വിധത്തില്‍, പ്രകോപനപരമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഈ കലാകാരി. ഈ പഴയ ഫോട്ടോ ഓണ്‍ലൈന്‍ ലോകത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

ബാലസരസ്വതി

പൈജാമ സ്യൂട്ട് ധരിച്ച്, കൈയില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന സുബ്ബലക്ഷ്മിയുടെയും ബാലസരസ്വതിയുടെയും ചിത്രമാണ് പുറത്തുവന്നത്. മദ്രാസ് ലോക്കല്‍ ഹിസ്റ്ററി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. മലയാളിയായ രശ്മി സതീഷാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

ബാലസരസ്വതിയെക്കുറിച്ച് ഡഗ്ലസ് എം നൈറ്റ് എഴുതിയ ബാലസരസ്വതി: കലയും ജീവിതവും എന്ന പുസ്തകത്തിലുള്ളതാണ് ഈ ചിത്രമെന്നാണ് കരുതുന്നത്. വീട്ടകങ്ങളില്‍ അച്ചടക്കത്തോടെ കഴിഞ്ഞിരുന്ന ഇരു കലാകാരികളും സ്റ്റുഡിയോയില്‍ രഹസ്യമായി എത്തിയാണ് ഈ ചിത്രത്തിന് പോസ് ചെയ്തതെന്ന് ആ പുസ്തകത്തില്‍ പറയുന്നതായി ഒരു ബ്ലോഗര്‍ എഴുതുന്നു.

പിന്നീട് ലോക പ്രശസ്തരായ കലാകാരികളായി മാറിയ ഇരുവരുടെയും കൗമാര കാലത്താണ് ഈ ചിത്രം പകര്‍ത്തിയതെന്നും പറയുന്നു. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം