മലയാളി പെണ്‍കുട്ടികള്‍ തമിഴകം കീഴടക്കുന്നു; തമിഴ് പെണ്‍കുട്ടികള്‍ കലിപ്പിലാണ്.!

Published : Feb 22, 2018, 04:42 PM ISTUpdated : Oct 04, 2018, 07:32 PM IST
മലയാളി പെണ്‍കുട്ടികള്‍ തമിഴകം കീഴടക്കുന്നു; തമിഴ് പെണ്‍കുട്ടികള്‍ കലിപ്പിലാണ്.!

Synopsis

മലയാളിപെണ്‍കുട്ടികള്‍ക്കാണ് സൗന്ദര്യമെന്ന് എന്ത് അര്‍ത്ഥത്തിലാണ് പറയുന്നത്. മലയാളി പെണ്‍കുട്ടിയെ മാത്രമേ പ്രണയിക്കാന്‍ കൊള്ളൂ എന്ന് പറഞ്ഞാല്‍ ഇവിടെ പ്രണയമേ ഉണ്ടാകില്ല. എത്രയൊക്കെ കേരളത്തിലെ പെണ്‍കുട്ടികളുടെ പുറകെ പോയാലും ഈ ആണുങ്ങളൊക്കെ ഞങ്ങളുടെ പിറകെ തന്നെ വരും. ഒടുക്കം അവര്‍ക്ക് വച്ച് വിളമ്പി കൊടുക്കുന്നതും ഞങ്ങള്‍ തന്നെയാകും.

ഈ അഭിപ്രായം പറയുന്നത് തമിഴ്നാട്ടിലെ പെണ്‍കുട്ടികളാണ്, എന്താണ് ഈ കലിപ്പിന് കാരണം എന്നല്ലെ. തമിഴ്നാട്ടില്‍ വൈറലാകുന്ന മലയാളി പെണ്‍കുട്ടികള്‍ തന്നെ കാരണം. ഏറ്റവും അവസാനമായി തമിഴന്മാര്‍ ഏറ്റെടുത്ത മലയാളി പെണ്‍കുട്ടിയായിരുന്നു പ്രിയ വാര്യര്‍. ഇതിന് മുന്‍പ് തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസ് തുടങ്ങിയപ്പോള്‍ തൃശ്ശൂര്‍ക്കാരിയായ ഓവിയയുടെ പേരില്‍ ആര്‍മിയും ഉണ്ടാക്കി തമിഴ് പയ്യന്‍മാര്‍. ജിമിക്കികമ്മല്‍ ഡാന്‍സ് കളിച്ച നല്ല നീളന്‍മുടിയും ചന്ദനക്കുറിയും കേരളസാരിയും ചുറ്റി വന്ന ഷെറിലും തമിഴകം കീഴടക്കി.

ഇതിന് പുറകെയാണ് തമിഴ് പെണ്‍കുട്ടികളുടെ പ്രതികരണം, പ്രിയ വാര്യരുടെ രംഗത്തിന് അവര്‍ പറയുന്നു ഇത്ര മാത്രം കൊട്ടിമഘാഷിക്കാന്‍ ആ സീനില്‍ എന്താണുള്ളത്. ഒന്ന് കണ്ണടയ്ക്കുമ്പോഴേക്കും ഇത്രമാത്രം ആരാധിക്കാന്‍ ഒന്നും തന്നെ ഇല്ല. എന്ത് കണ്ടിട്ടാണ് ഇവരൊക്കെ അതിന്റെ പിറകെ പോകുന്നതെന്ന് മനസിലാകുന്നില്ല. 

തമിഴ് പെണ്‍കുട്ടികള്‍ക്കില്ലാത്ത എന്താണ് മലയാളി പെണ്‍കുട്ടികള്‍ക്കുള്ളത്. ഇവരുടെയൊക്കെ പിറകെ പോകുന്ന ഞങ്ങളുടെ നാട്ടിലെ ആണുങ്ങളോട് ഞങ്ങള്‍ക്ക് നല്ല ദേഷ്യമുണ്ട്. നല്ല നീളന്‍മുടിയും ചന്ദനക്കുറിയും കേരളസാരിയും ചുറ്റി വന്നു എന്ന് കരുതി അവരുടെ പിറകെ പോകണമെന്നുണ്ടോ? നിങ്ങളൊക്കെ കൂടിയാണ് ഇതൊക്കെ ട്രെന്‍ഡാക്കുന്നത്. ഒരു പെണ്‍കുട്ടി ഡാന്‍സ് കളിച്ചാലും ഇപ്പൊ ഇതാ കണ്ണിറുക്കിയാലും അത് ട്രെന്‍ഡ് ആക്കുന്നത് നിങ്ങള്‍ തന്നെയാണ്. 

ആണ്‍കുട്ടികള്‍ക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ മതിയെങ്കില്‍ അവര്‍ കേരളത്തിലേക്ക് പൊക്കോട്ടെ. മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിമാര്‍ തമിഴ്​നാട്ടിലെ പെണ്‍കുട്ടികളാണ്. മലയാളി പെണ്‍കുട്ടികള്‍ വെളുത്തവരായത് കൊണ്ടാണോ. വെളുപ്പാണോ സൗന്ദര്യത്തെ നിശ്ചയിക്കുന്നത് എന്നും ചില പെണ്‍കുട്ടികള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന്‍റെ വോക്സ് പോപ്പില്‍ പറയുന്നു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കാരറ്റ് വാങ്ങാൻ കടയിലേക്കോടണ്ട, വീട്ടിൽ നട്ടുവളർത്താം
പിന്നല്ല! ലോക്കൽ ട്രെയിനിൽ സീറ്റിനായി യുവതിയുടെ തകർപ്പൻ 'ഐഡിയ'; വീഡിയോ വൈറൽ