
പാറ്റ്ന: മൂർഖൻ പാമ്പിന്റെ വായ തുന്നിക്കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കടിയേറ്റയാൾക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശിയായ ബോലാനാഥ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറിനാണ് സാഹസികത കാണിക്കുന്നതിനിടയിൽ അപമൃത്യു സംഭവിച്ചത്. പാമ്പിനെ പിടിക്കുന്നതിൽ വിദഗ്ദധനായിരുന്ന ബോലാനാഥ് വീടിനു സമീപമുള്ള ഒരു സ്ഥലത്ത് പാമ്പിനെ കണ്ടെന്ന് അറിഞ്ഞാണ് അവിടേക്കു തിരിച്ചത്.
പാമ്പിനെ അനായാസം പിടികൂടിയ ബോലാനാഥ് അതുകൊണ്ടൊന്നും തന്റെ സാഹസികത നിർത്താൻ തീരുമാനിച്ചില്ല. അദ്ദേഹം പാമ്പിന്റെ വായ തുന്നിക്കെട്ടാൻ ഒരുങ്ങി. ഇതിനായി സൂചിയിൽ നൂൽ കോർത്ത് പാന്പിന്റെ വായയിലേക്ക് കുത്തിയിറക്കി. വേദനകൊണ്ട് പുളഞ്ഞ പാമ്പ് ബോലാനാഥിന്റെ പിടിയിൽ നിന്നും വഴുതി അദ്ദേഹത്തിന്റെ കൈയിൽ കടിച്ചു.
പാമ്പിനെ വീണ്ടും കൈപ്പിടിയിൽ ഒതുക്കിയ അദ്ദേഹം തുന്നൽ പൂർത്തിയാക്കി. സമീപമുണ്ടായിരുന്നവർ ആശുപത്രിയിൽ പോകുവാൻ പറഞ്ഞുവെങ്കിലും ബോലാനാഥ് ഇത് കാര്യമാക്കിയില്ല. തനിക്ക് വിഷം ഏൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുറച്ചു സമയത്തിനകം ശരീരത്തിന് തളർച്ച അനുഭവപ്പെട്ട ബോലാനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം