
ഷാര്‍ജ: മേക്കപ്പ് അഴിഞ്ഞു, അമ്പരന്നുപോയ യുവാവ് വിവാഹത്തിന് ചില ദിവസങ്ങള്‍ക്ക് ശേഷം ബന്ധം ഉപേക്ഷിച്ചു. ഷര്‍ജയിലാണു സംഭവം. വധു മേക്കപ്പ് ഇല്ലാതെ ആകര്‍ഷകയല്ലെന്ന് ആരോപിച്ചായിരുന്നു ഇയാള്‍ ബന്ധം ഉപേക്ഷിച്ചത്. വിവാഹമോചിതയായതിനെ തുടര്‍ന്നു മാനസികസമ്മര്‍ദ്ദത്തിലായ യുവതിയെ കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍ പുറത്തുവിട്ടതാണ് ഇക്കാര്യങ്ങള്‍.
34 കാരനായ അറബ് യുവാവാണു 28 കാരിയായ യുവതിയെ ഉപേക്ഷിച്ചത്. മേക്കപ്പ് ഇല്ലാതെ യുവതിയെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇയാള്‍ പറയുന്നു. വിവാഹത്തിന് മുന്‍പ് കോസ്മറ്റിക്ക് ശസ്ത്രക്രിയയ്ക്കു വിധയയായ യുവതി കൃത്രിമ കണ്‍പീലികളും ഉപയോഗിക്കാറുണ്ടായിരുന്നു. കൗണ്‍സിലിംഗ് നടത്തുന്നതിനിടയില്‍ യുവതി തന്നെയാണ് ഇക്കാര്യം ഡോക്ടറോടു പറഞ്ഞത്.
ഇരുവരും ഒന്നിച്ചു ബീച്ചില്‍ പോയപ്പോഴായിരുന്നു സംഭവം. അല്‍ മസ്മാര്‍ ബീച്ചില്‍ എത്തി നീന്തല്‍ കഴിഞ്ഞു കയറിയപ്പോള്‍ യുവതിയുടെ മുഖം നനഞ്ഞു മേക്കപ്പ് ഇളകി വൃത്തികേടായി. ഇതു കണ്ടപ്പോഴാണു യുവാവിനു തന്റെ ഭാര്യയുടെ സൗന്ദര്യം മേക്കപ്പിലാണ് എന്നു മനസിലായത്.
മാത്രമല്ല ഭാര്യയുടെ രൂപം ഇയാള്‍ അമ്പരന്നു പോകുകയും ചെയ്തു. മേക്കപ്പ് ഇല്ലാതെ കണ്ടപ്പോള്‍ ഈ യുവതി തന്റെ ഭാര്യയാണ് എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല എന്നും യുവാവ് വ്യക്തമാക്കി.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം