
മിയാമി: വിവാഹം കഴിച്ച ഭര്‍ത്താവ് സ്വന്തം മുത്തച്ഛനാണ് എന്നറിഞ്ഞ ഒരു യുവതിയുടെ ഞെട്ടലാണ് അമേരിക്കന്‍ മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്ത. ഭര്‍ത്താവിന്‍റെ കൈവശമുണ്ടായിരുന്ന ആല്‍ബം പരിശോധിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം ഭാര്യയും ഭര്‍ത്താവും മനസിലാക്കിയത്. 68 കാരനായ ഭര്‍ത്താവുമൊത്ത് മിയാമിയില്‍ ദമ്പത്യ ആസ്വദിച്ച് വരുന്നതിനിടെയാണ് ജാക്സന്‍വില്ല സ്വദേശിയായ 24 കാരിയായ യുവതി, സ്വന്തം മുത്തച്ഛന്‍ തന്നെയാണ് തന്റെ ഭര്‍ത്താവെന്ന സത്യം തിരിച്ചറിഞ്ഞത്.
തന്‍റെ മൂന്നാം ഭര്‍ത്താവായ 68കാരന്‍റെ വീട്ടിലെ ഫോട്ടോ ആല്‍ബം പരിശോധിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം വെളിപ്പെട്ടത്. ഫോട്ടോകള്‍ക്കിടയില്‍നിന്ന് ഭര്‍ത്താവിന്‍റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ക്കൊപ്പം തന്റെ അച്ഛന്‍റെ ചിത്രവും കണ്ടതോടെയാണ് യുവതിയ്ക്ക് ഇക്കാര്യം മനസ്സിലായത്.
യുവതി മൂന്ന് മാസം മുന്‍പാണ് 68 കാരനെ വിവാഹം ചെയ്തത്. ആല്‍ബത്തില്‍ ഭര്‍ത്താവിന്‍റെ ആദ്യ വിവാഹത്തിലെ കുട്ടികളോടൊപ്പം തന്‍റെ അച്ഛന്‍റെ ശൈശവത്തിലുള്ള ഫോട്ടോയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ക്കു പറ്റിയ അബദ്ധം ഇരുവര്‍ക്കും ബോധ്യപ്പെട്ടത്. ആദ്യ വിവാഹബന്ധം തകര്‍ന്നതോടെ കുട്ടികളുമായി ആദ്യ ഭാര്യ തന്നെ വിട്ടു പോവുകയായിരുന്നെന്ന് 68കാരന്‍ വെളിപ്പെടുത്തുന്നു.
പിന്നീട് ഇക്കാലമത്രയും ആദ്യ ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അവരെ കണ്ടെത്താന്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീട് ഇയാള്‍ മറ്റൊരു വിവാഹം കഴിക്കുകയും നിരവധി കുട്ടികള്‍ ജനിക്കുകയും ചെയ്തു.
ഈ വിവാഹബന്ധം 2009ല്‍ അവസാനിച്ചു. തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ഇദ്ദേഹത്തിന് 2011ല്‍ ഒരു ലോട്ടറിയടിക്കുകയും കോടിക്കണക്കിന് ഡോളര്‍ കൈയ്യില്‍ വരികയും ചെയ്തു. പുതിയ ജീവിതം ആരംഭിച്ചെങ്കിലും ഏകാന്തത കഠിനമായി തോന്നിയപ്പോഴാണ് വീണ്ടുമൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് പ്രായമായവര്‍ക്കായുള്ള ഒരു ഡേറ്റിങ് ഏജന്‍സി വഴിയാണ് 24കാരിയായ യുവതിയെ കണ്ടെത്തുന്നതും വിവാഹം കഴിക്കുന്നതും.
യുവതിയ്ക്ക് കുറച്ച് വര്‍ഷങ്ങളായി തന്‍റെ കുടുംബവുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ മിയാമിയില്‍ നര്‍ത്തകിയായി ജോലിചെയ്യുകയായിരുന്നു അവര്‍. ഇരുവരും വിവാഹിതരായിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ.
ഡേറ്റിങ് ഏജന്‍സിയില്‍നിന്ന് ഈ യുവതിയുടെ ഫോട്ടോ കണ്ടപ്പോള്‍ തനിക്ക പറയാനാകാത്ത ഒരു വികാരമാണ് തോന്നിയതെന്ന് ഇദ്ദേഹം പറയുന്നു.
പുതിയ സംഭവത്തിന് ശേഷം വിവാഹബന്ധം വേര്‍പെടുത്താനോ പിരിയാനോ ഇരുവരും ആലോചിക്കുന്നില്ല. തുടര്‍ന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പുതിയ തിരിച്ചറിവ് തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളൊന്നും ഉണ്ടാക്കില്ലെന്നാണ് ഇരുവരും പറയുന്നത്. ഇരുവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.