ഇനി മയ്യഴിയുടെ ചരിത്രം കണ്ടുവായിക്കാം; മലയാളത്തിലെ ആദ്യ മള്‍ട്ടിമീഡിയ ചരിത്രഗ്രന്ഥവുമായി വരുണ്‍ രമേശ്

Web Desk |  
Published : Jul 16, 2017, 10:16 AM ISTUpdated : Oct 05, 2018, 12:44 AM IST
ഇനി മയ്യഴിയുടെ ചരിത്രം കണ്ടുവായിക്കാം; മലയാളത്തിലെ ആദ്യ മള്‍ട്ടിമീഡിയ ചരിത്രഗ്രന്ഥവുമായി വരുണ്‍ രമേശ്

Synopsis

മാഹി: മലയാളത്തിലെ ആദ്യ മള്‍ട്ടിമീഡിയ ചരിത്രഗ്രന്ഥം മാഹിയില്‍ എം മുകുന്ദന്‍ പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ്‌ന്യൂസ് ഓണ്‍ലൈന്‍ ചീഫ്‌ സബ് എഡിറ്റര്‍ വരുണ്‍ രമേശാണ് മയ്യഴിയുടെ ചരിത്രം പറയുന്ന പുസ്തകം രചിച്ചത്.

കഥാകാരന്‍ പറഞ്ഞുനിര്‍ത്തിയിടത്തുനിന്നും മലയാളി നെഞ്ചേറ്റിയ മയ്യഴിയുടെ കാണാത്ത ആരും പറയാത്ത ചരിത്രമാണ് പുഴപറഞ്ഞ കഥകളും കടല്‍കടന്ന ചരിത്രവും. മയ്യഴിയുടെ പ്രിയ കഥാകാരന് എം മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇരുപത് അധ്യായങ്ങളും കേവലം വരികളിലൊതുക്കാതെ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് കഥയ്ക്കപ്പുറം കാഴ്ചകളും വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്ന മലയാളത്തിലെ ആദ്യ ചരിത്രഗ്രന്ഥം കൂടിയാണ് ഇത്.

അതേസമയം പുസ്തകത്തിലെ അധ്യായങ്ങള്‍ മനപാഠമാക്കി പറഞ്ഞ  സംവിധായകന്‍ ഷൈജു ഗോവിന്ദിന്റെ ചടങ്ങിനെത്തിയവര്‍ക്ക് കൗതുകമായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് പുളിക്കന്‍, രാജീവ് ദേവരാജ്, മാഹി എംഎല്‍എ ഡോ വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ കണ്ട് ദില്ലിയിലെ പാലിക ബസാർ പോലെ തോന്നുന്നെന്ന് യുവതി; വീഡിയോ വൈറൽ
ഫോണിൽ സംസാരിക്കുന്നതിനിടെ അമ്മ, അകാരണമായി കുട്ടിയെ തൊഴിക്കുന്നു; അമ്മയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് നെറ്റിസെൻസ്