അതുകൊണ്ടാണ്, ഈ ആശുപത്രിയില്‍ തന്നെ അവര്‍ സാന്ത്വനവുമായെത്തിയത്

Web Desk |  
Published : Jul 15, 2018, 04:00 PM ISTUpdated : Oct 04, 2018, 03:04 PM IST
അതുകൊണ്ടാണ്, ഈ ആശുപത്രിയില്‍ തന്നെ അവര്‍ സാന്ത്വനവുമായെത്തിയത്

Synopsis

മുംബൈയിലുള്ളവരാണിവര്‍  ഇവര്‍ക്കൊരു ബാന്‍ഡുണ്ട്  അമീന്‍ തന്‍റെ ബാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത് 'ബാന്‍ഡ് എയ്ഡ്' (band aid)എന്നാണ്. 

 പ്രതീക്ഷകളാണ് മനുഷ്യരെ നിലനിര്‍ത്തുന്നത്. ഇന്നല്ലെങ്കില്‍ നാളെ നമുക്കൊരു നല്ല ദിനമാവുമെന്നും മനുഷ്യര്‍ വിശ്വസിക്കുന്നു. എല്ലാ പ്രതീക്ഷയും അവസാനിച്ച്, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന കുറച്ചുപേര്‍ക്ക് പുതിയ പ്രതീക്ഷയാണ് അമീനും സംഘവും. അമീന്‍ ഹക്കീമെന്ന ഇരുപത്തിയാറുകാരന്‍ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം എല്ലാ ആഴ്ചയും സേവ്രി ട്യൂബര്‍കുലോസിസ് ആശുപത്രിയിലെത്തും. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് സാന്നിധ്യം കൊണ്ട് സന്തോഷമേകും. മുംബൈയിലുള്ളവരാണിവര്‍. ഇവര്‍ക്കൊരു ബാന്‍ഡുണ്ട്. അമീന്‍ തന്‍റെ ബാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത് 'ബാന്‍ഡ് എയ്ഡ്' (band aid) എന്നാണ്. 

ആശുപത്രിയിലുള്ളവരുടെ വേദനയും ഒറ്റപ്പെടലും മറ്റാരേക്കാളും അമീനും കൂട്ടുകാര്‍ക്കും മനസിലാകും.  കാരണം ഇവരും ക്ഷയരോഗമുള്ളവരാണ്. ആറ് വര്‍ഷം മുമ്പ് ട്യൂബര്‍കുലോസിസാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് കാറ്ററിങ്ങ് സര്‍വീസ് നടത്തുകയായിരുന്നു അമീന്‍. കുറച്ച് മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം അസുഖം മാറി. പിന്നീട് 2017ല്‍ വീണ്ടും രോഗം കണ്ടെത്തി. അതോടെ കൂട്ടുകാരാരും അമിനോട് അടുപ്പം കാട്ടിയില്ല. വീട്ടുകാരും അമീനെയും ഭാര്യയേയും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു തുടങ്ങി. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ട്യൂബര്‍കുലോസിസുള്ള സുഹൃത്തുക്കളുടെ ഒരു വാട്ട്സാപ്പ് തുടങ്ങി. അവര്‍ പരസ്പരം സ്നേഹിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ബാന്‍ഡ് എയ്ഡ് തുടങ്ങുന്നതും രോഗം ബാധിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് സ്നേഹവും സംഗീതവുമായി കടന്നു ചെല്ലുന്നതും.

വീഡിയോ: 

കടപ്പാട് : ഇന്ത്യാ ടൈംസ്

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്