ഓരോ ഗാനവും പ്രിയപ്പെട്ടവയെ കുറിച്ചുള്ള ഓര്‍മ്മകളാണ്

By My beloved SongFirst Published Jan 6, 2019, 7:44 PM IST
Highlights

കൂടാതെ വീടിനു തൊട്ടപ്പുറത്തുള്ള നമ്പൂതിരിയുടെ 'രാഗമാലിക' എന്ന കടയിൽ നിന്നുയരുന്ന മനോഹരമായ ലളിതഗാനങ്ങളും. ഞങ്ങളുടെ ജീവിതം സംഗീതസാന്ദ്രമാക്കിയിരുന്നു. കേൾക്കാത്ത ഗാനങ്ങൾ വിരളമായിരുന്നു. പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു ജീവിതത്തിൽ, അന്നും ഇന്നും.
 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

പണ്ട്... വളരെ പണ്ട്... ഉച്ച തിരിഞ്ഞ നേരം. ഇടയ്ക്ക് അനക്കമില്ലാതാവുമ്പോൾ ഒന്ന് തട്ടി പിന്നെയും ജീവൻ വയ്പ്പിക്കുന്ന പഴയ മരച്ചട്ടയിട്ട റേഡിയോയിൽ നിന്നും രഞ്ജിനി കേൾക്കുന്നു. ഒരേ ഗാനം എല്ലാവരുടെയും കാതിലൂടെ മനസ്സിലേക്കും. ചിലപ്പോൾ ചുണ്ടുകളിലേക്കും ഒഴുകിയെത്തുന്നു. റേഡിയോയിലെ മലയാളം ഗാനങ്ങളും ദൂർദർശനിലെ ചിത്രഹാറിലെ ഹിന്ദി ഗാനങ്ങളും. ചിത്രമാലയിലെ മറ്റു ഭാഷാ ഗാനങ്ങളും വിടാതെ കേട്ടിരുന്ന ഒരു കാലം.

ചില ഗാനങ്ങൾ എന്തുകൊണ്ട് നമുക്കു പ്രിയങ്കരങ്ങളാകുന്നു

കൂടാതെ വീടിനു തൊട്ടപ്പുറത്തുള്ള നമ്പൂതിരിയുടെ 'രാഗമാലിക' എന്ന കടയിൽ നിന്നുയരുന്ന മനോഹരമായ ലളിതഗാനങ്ങളും. ഞങ്ങളുടെ ജീവിതം സംഗീതസാന്ദ്രമാക്കിയിരുന്നു. കേൾക്കാത്ത ഗാനങ്ങൾ വിരളമായിരുന്നു. പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു ജീവിതത്തിൽ, അന്നും ഇന്നും.

എത്ര അകലെയാണെങ്കിലും ഒരേ ഗാനത്തിന്റെ ഈരടികൾ പ്രിയപ്പെട്ടവർക്കൊപ്പം ശ്രവിക്കുമ്പോൾ ആസ്വദിക്കുമ്പോഴുള്ള അവാച്യമായ അനുഭൂതി. ഇപ്പോൾ കാർ മൊബൈൽ എഫ്.എമ്മുകളിലൂടെ സാദ്ധ്യം. ചില ഗാനങ്ങൾ എന്തുകൊണ്ട് നമുക്കു പ്രിയങ്കരങ്ങളാകുന്നു. അതിലെ വരികൾ, സംഗീതം അതുമല്ലേൽ അവ തരുന്ന പ്രത്യേകതരം  വിചാരവികാരങ്ങൾ. ചില ഗാനങ്ങൾ ചില പ്രത്യേക വ്യക്തികളെയും സ്ഥലങ്ങളെയും ഓർമ്മപ്പെടുത്തുന്നകൊണ്ടാവാം അവ പ്രിയപ്പെട്ടവയായത്.

"ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടും 
മധുരമാം നിസ്വനം പോലെ...
ഇലകളിൽ ജലകണം ഇറ്റുവീഴുംപോലെ 
ഉയിരിൽ അമൃതം തളിച്ച പോലെ...."

ശരിക്കും ഹൃദയത്തെ തൊട്ടുണർത്തി ഉയിരിൽ അമൃതം തളിച്ച പോലെയുള്ള വരികൾ, അതിനു ചേരുന്ന ഈണവും കൂടിയാവുമ്പോൾ പ്രിയപ്പെട്ടതായില്ലെങ്കിലെ അത്ഭുതമുള്ളൂ.

ആ നിഴലുകൾക്കിടയിൽ വേറിട്ട ഒരു സാമീപ്യം

പ്രകൃതിയെയും സംഗീതത്തെയും ഒരേപോലെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്കീ ഗാനം ഏറ്റവും പ്രിയപ്പെട്ടത് തന്നെ. വെറും ഒരു നിഴലു  പോലെ വന്നു പോകുന്ന ആൾക്കാർ. ആ നിഴലുകൾക്കിടയിൽ വേറിട്ട ഒരു സാമീപ്യം.

"നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ 
മറ്റൊരു സന്ധ്യയായ് നീ വന്നു..." 

ദക്ഷിണാമൂർത്തി സ്വാമികളും ഓഎൻവിയും ദാസേട്ടനും ചേർന്നൊരുക്കിയ ആത്മാവിനെ സ്പർശിച്ച ഗാനം. 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

click me!