
'ചിലര്‍ എന്നെ കാണുമ്പോള്‍ അകന്നു പോകും, ചിലര്‍ അദ്ഭുതത്തോടെ നോക്കും. പക്ഷെ, ഇപ്പോള്‍ ഇവരെല്ലാം എന്നെ തിരിച്ചറിയുന്നുണ്ട്' പറയുന്നത് സൌത്ത് കൊറിയന്‍ ആര്‍ട്ടിസ്റ്റായ ഡായിന്‍ യൂണ്‍. സ്വന്തം ശരീരമാണ് യൂണിന്‍റെ കാന്‍വാസ്. യാഥാര്‍ത്ഥ്യമെന്താണെന്ന് മനസിലാകാത്ത തരത്തിലുള്ള പെയിന്‍റിങ്ങാണ് പലപ്പോഴും യൂണിന്‍റെ ശരീരത്തില്‍ ഉള്ളത്. മുഖം നിറയെ കണ്ണുകള്‍, ഒരുപാട് കൈകള്‍, പക്ഷികള്‍, പൂക്കള്‍ അങ്ങനെ അങ്ങനെ...
ഭയപ്പെടുത്തുന്ന സിനിമകള്‍ കാണാന്‍ തനിക്കിഷ്ടമാണെന്ന് പറയുന്നു യൂണ്‍. ചില പെയിന്‍റിങ്ങുകള്‍ കാണുമ്പോള്‍ നമുക്കും ഭയമാവും. മാത്രമല്ല, സ്വന്തം മുഖം തന്നെ ശരീരത്തില്‍ പെയിന്‍റ് ചെയ്യും ചിലപ്പോള്‍.
ആദ്യമെല്ലാം മറ്റുള്ളവര്‍ക്ക് ബോഡി പെയിന്‍റ് ചെയ്യുകയും മറ്റുമായിരുന്നു യൂണ്‍. പിന്നീടത്, തന്‍റെ തന്നെ ശരീരത്തിലായി. സിനിമയ്ക്കും സ്റ്റേജ് ഷോക്കുമെല്ലാം വേണ്ടി മേക്കപ്പ് ചെയ്യുമായിരുന്നു യൂണ്‍. അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.
ഓരോ മനുഷ്യരും അവനവനായിരിക്കുമ്പോഴാണ് കൂടുതല്‍ ഭംഗിയെന്നും സ്വന്തം ഇഷ്ടങ്ങള്‍ കണ്ടെത്തണമെന്നും യൂണ്‍ പറയുന്നു. മേക്കപ്പ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും താന്‍ താന്‍ തന്നെയാണെന്നും യൂണ്‍ പറയുന്നു.
വീഡിയോ: