ഇനി ഞാനെങ്ങനെ നന്ദി പറയും?

By Nee EvideyaanuFirst Published Jul 24, 2017, 9:53 PM IST
Highlights

ഏകദേശം മുപ്പതു കൊല്ലം മുമ്പാണ്. മെഡിക്കല്‍ കോളേജിലെ പഠനംകഴിഞ്ഞു നില്‍ക്കുന്നു. കല്യാണം കഴിഞ്ഞ് മൂന്നു നാല് കൊല്ലമായെങ്കിലും ഇക്ക ഗള്‍ഫിലും ഞാന്‍ പഠനം പൂര്‍ത്തിയാക്കാനായി നാട്ടിലും തന്നെയായിരുന്നു.എങ്ങിനെയും അവിടെ ഒരു ജോലി കിട്ടിയാല്‍ മാത്രമേ രണ്ടു പേര്‍ക്കും ഒരുമിച്ചുണ്ടാകാന്‍ പറ്റുകയുള്ളു. അങ്ങനെ രണ്ടു പേരും കൂടി പത്രത്തില്‍ കണ്ട റിക്രൂട്ടിംഗ് കമ്പനികള്‍ക്കൊക്കെ അപേക്ഷ അയക്കാന്‍ തുടങ്ങി.കുറെ നാള്‍ കാത്തിരിപ്പിന്റെതായിരുന്നു. നാളുകള്‍ അങ്ങനെ കടന്നു പോയി.കുറച്ചു മാസങ്ങള്‍ക്കു ശേഷം ജോലി ശരിയായി.

പോകുന്നതിനു  വേണ്ടി തയാറെടുത്തു  കൊണ്ടിരിക്കെ ഒരു ദിവസം ഒരു രജിസ്‌റ്റേഡ് പാര്‍സല്‍ എന്നെ തേടിയെത്തി.എന്റെ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു അത്.  മുംബൈയിലെ (അന്നത്തെ ബോംബെ) ഏതോ ട്രാവല്‍ ഏജന്‍സി ചവറ്റു കുട്ടയില്‍ കളഞ്ഞ എന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റും എന്റെ പാസ്‌പോര്‍്ട്ട് കോപ്പിയില്‍ കണ്ട അഡ്രസ്സില്‍ മുസ്തഫ എന്ന ഒരാള്‍ അയച്ചായിരുന്നു. കൂടെ മുറിഞ്ഞ ഹിന്ദിയില്‍ ഒരു കത്തും. 

എന്റെ കൈയില്‍ നിന്നും അറിയാതെ നഷ്ടപ്പെട്ടതാണെന്നാണ് അയാള്‍ കരുതിയത്. ഫോട്ടോ കോപ്പി ഇന്നത്തെപ്പോലെ അത്ര വ്യാപകമായിട്ടില്ല.നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും കാണുന്ന 'പേപ്പര്‍, തകരം, കുപ്പി' യുടെ വ്യാപാരമാണ് മുസ്തഫക്ക്. ഒരുപാട്  കാലം കഷ്ടപ്പെട്ടു പഠിച്ചു കിട്ടിയ ഡിഗ്രിക്കടലാസ്  ചവറ്റു കൂനയില്‍ കണ്ടപ്പോള്‍ വിഷമം തോന്നി എന്ന് എഴുതിയിരുന്നു.തനിക്ക് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും , അവരെ ഡോക്ടര്‍ ആക്കണമെന്നാണ്  ജീവിതാഭിലാഷം എന്നും കുറിച്ചിരുന്നു. സ്വന്തം ജീവിതപ്രാരബ്ധങ്ങള്‍ക്കിടയിലും  ഒരു പരിചയവുമില്ലാത്ത ഒരാളിന് വേണ്ടി സമയവും കാശും കളയാന്‍ തയാറായ ആ നല്ല മനസ്സിനെ നമിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ മറുപടി അയച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുസ്തഫയുടെ കുടുംബ ഫോട്ടോയും കത്തും വന്നു. ഭാര്യയും പത്തു വയസിനു താഴെ.യുള്ള മൂന്നു കുട്ടികളും.ഞങ്ങള്‍ എപ്പോഴെങ്കിലും മുംബൈയില്‍ വരുമ്പോള്‍ അവരെ സന്ദര്‍ശിക്കാനുള്ള ക്ഷണവും ഒപ്പമുണ്ടായിരുന്നു.

മുംബൈയുടെ തിരക്കിലേക്ക് പിന്നെ ഞങ്ങളൊരിക്കലും പോയിട്ടില്ല.

കത്തില്‍ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ആ വിലാസത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് പറ്റിയില്ല .ആ ഫോട്ടോ ഇന്നും ഞങ്ങളുടെ ആല്‍ബത്തില്‍ ഉണ്ട്. ആ നന്മയുടെ തിളക്കം കൊണ്ടാകണം, മുപ്പതു കൊല്ലം കഴിഞ്ഞിട്ടും ആ പടം ഇന്നും അത് പോലെ തന്നെ ഉണ്ട്, ഒട്ടും നിറം മങ്ങാതെ. മുസ്തഫയെയും കുടുംബത്തെയും പറ്റി ഞങ്ങള്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.

ഒരായിരം തിന്മയുടെ കഥകള്‍ കേള്‍ക്കുമ്പോഴും വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം അനുഭവങ്ങള്‍  മനുഷ്യ നന്മയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.ഇപ്പോള്‍ കുട്ടികളൊക്കെ വലുതായി , ഒരു പക്ഷെ ഡോക്ടര്‍മാര്‍ ആയിട്ടുണ്ടാവും. മുസ്തഫ വയസ്സനായിട്ടുണ്ടാവും. മിക്കവാറും കണ്ടാല്‍ തിരിച്ചറിയാനാകാത്ത വിധം. എന്നാലും ഞങ്ങളുടെ ഓര്‍മകളില്‍ ആ നന്മക്കു ഇന്നും ചെറുപ്പം തന്നെ.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

click me!