
അമേരിക്കയില്‍ കാലു കുത്തിയ കാലം മുതല്‍ ഞാന്‍ റോസമ്മയെ തേടിക്കൊണ്ടിരിക്കുകയാണ്. എനിക്കും മുമ്പേ അവള്‍ അമേരിയ്ക്കയിലെത്തിയിയിട്ടുണ്ടായിരുന്നു. പല വഴികളിലൂടെ തിരഞ്ഞു നടന്നിട്ടും കാണാമറയത്തെ കൂട്ടുകാരിയെ കണ്ടെത്താനായില്ല. നേരിയ വിങ്ങലോടെ ഇന്നും അവളെ കാത്തിരിയ്ക്കുന്നു.
1978 - 1980 കാലത്ത് കോട്ടയം അമലഗിരി ബി.കെ കോളേജില്‍ പഠിക്കുമ്പോഴാണ് റോസമ്മ ജോസഫ് എന്റെ ജീവിതത്തിലേക്ക് വന്നത്. ചുറ്റു മതിലില്ലാത്ത മുറ്റത്തേ ചെറി മരത്തിന്റെ തണലില്‍ കൈകോര്‍ത്തു പിടിച്ച് കഥകള്‍ പറഞ്ഞിരുന്ന കാലം. ഞാനിന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യക ഭംഗിയായിരുന്നു അവളുടെ സംസാരത്തിന്. തലകുലുക്കി കൈകള്‍കൊണ്ട് ആംഗ്യം കാണിച്ച് കണ്ണുകള്‍ ചിമ്മി ചിമ്മി ചുണ്ടില്‍ മനോഹരമായ മന്ദഹാസവുമായി കലപിലാ അവള്‍ സംസാരിക്കും.
സുന്ദരിയായിരുന്നു അവള്‍. പഠിക്കാന്‍ ബഹുമിടുക്കി. പ്രീഡിഗ്രി കഴിഞ്ഞ അവധിക്കാലത്ത് വയലേലകള്‍ക്കു നടുവില്‍ പ്രകൃതിയോട് ചേര്‍ന്നിരിക്കുന്ന അവളുടെ വീട്ടില്‍ ഒരിക്കല്‍ പോയിട്ടുണ്ട്. കഥകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും അവള്‍ക്കൊപ്പം പാടവരമ്പത്തൂടെ നടന്നിരുന്നു.
കത്തുകളിലൂടെ കുറച്ചു കാലം കൂടി വിശേഷങ്ങള്‍ അറിഞ്ഞു. ഒരിക്കല്‍ ഒരു ഫോട്ടോയും അയച്ചു തന്നു. നേഴ്‌സിങ്ങിനു ചേര്‍ന്നതും വിവാഹശേഷം അമേരിയ്കയിലേക്ക് പറന്നതും പിന്നെ ആരോ പറഞ്ഞറിഞ്ഞു. പിന്നെ ഒരു വിവരവുമുണ്ടായിരുന്നില്ല.
അതു കഴിഞ്ഞ്, ഒരുപാടു വര്‍ഷങ്ങള്‍. ഞാനും അമേരിക്കയിലേക്ക് പറന്നു. ഇപ്പോള്‍ ഞാന്‍ ഇവിടെയാണ്. ഇവിടെ എവിടെയോ അവള്‍ ഉണ്ടെന്നത് വല്ലാത്ത ഒരു ഫീലാണ്. വന്ന അന്നു തുടങ്ങിയ അന്വേഷണമാണ് ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഫേസ് ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയകളിലോ ഒന്നും അവളില്ല. തീരാത്ത അന്വേഷണങ്ങള്‍ക്കു പിടി കൊടുക്കാതെ എവിടെയോ മറഞ്ഞിരിക്കുകയാണ് എന്റെ പ്രിയ കൂട്ടുകാരി.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.