എന്താണ് ഈ മുലക്കച്ച വിരുദ്ധ ദിനം അഥവാ 'നോ ബ്രാ ഡേ' ?

Published : Oct 13, 2018, 12:36 PM ISTUpdated : Oct 13, 2018, 12:37 PM IST
എന്താണ് ഈ മുലക്കച്ച വിരുദ്ധ ദിനം അഥവാ 'നോ ബ്രാ ഡേ' ?

Synopsis

ഇന്ന്, നവമാധ്യമങ്ങളിലടക്കം  #nobraday ഹാഷ് ടാഗുകളില്‍ സ്തനാര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയെന്ന ഉദ്ദേശത്തോടെ അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇന്ന് മുലക്കച്ച വിരുദ്ധ ദിനത്തിനുണ്ട്. 

ഒക്ടോബര്‍ 13, ലോക മുലക്കച്ച വിരുദ്ധ ദിനം (world no bra day). സ്തനാര്‍ബുദത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് 'നോ ബ്രാ ഡേ' ആചരിച്ചു തുടങ്ങിയത്. ജൂലൈ ഒമ്പതിനാണ് 'നോ ബ്രാ ഡേ' ആചരിച്ചിരുന്നത്. പക്ഷെ, മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് ഒക്ടോബര്‍ 13 ലേക്ക് മാറി. ദേശീയ സ്തനാര്‍ബുദ ബോധവല്‍ക്കരണ ദിനവുമായി ബന്ധപ്പെട്ടാണിത്. 

ഇന്ന്, നവമാധ്യമങ്ങളിലടക്കം  #nobraday ഹാഷ് ടാഗുകളില്‍ സ്തനാര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയെന്ന ഉദ്ദേശത്തോടെ അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇന്ന് മുലക്കച്ച വിരുദ്ധ ദിനത്തിനുണ്ട്. അതുകൊണ്ട് തന്നെ അതൊരേ സമയം ആചരിക്കലും ആഘോഷിക്കലുമാകുന്നു.

സോഷ്യല്‍ മീഡിയയില്‍ ബ്രാ ഉപേക്ഷിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള കാമ്പയിനുകളും നടക്കുന്നുണ്ട്. 

കാനഡയിലെ ടൊറൊന്‍റോയില്‍ നടന്ന ഒരു ആരോഗ്യ പരിപാടിയില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. സ്തനാര്‍ബുദം വന്നവരില്‍ റീകണ്‍സ്ട്രക്ടീവ് സര്‍ജറി നടത്തുന്നതിനെ കുറിച്ച് സംസാരിക്കുന്നതായിരുന്നു ആ പരിപാടി. 2011 ഒക്ടോബര്‍ 19 -നാണ് ഇത് നടന്നത്. 'ബ്രാ ഡേ' (BRA- Breast Reconstruction Awareness) എന്നായിരുന്നു ഇത് അറിയപ്പെട്ടത്. അവിടെ നിന്നും അജ്ഞാതരായ ആരോ ആണ് സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായി 'നോ ബ്രാ ഡേ' ആചരിക്കാം എന്ന് പറയുന്നതും അതിന് തുടക്കമിടുന്നതും. സ്തനാര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാനുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. 

2015 മുതല്‍ ഒക്ടോബര്‍ 13 'നോ ബ്രാ ഡേ' ആയി ആചരിച്ചു തുടങ്ങി. 

(സ്തനങ്ങള്‍ മനോഹരമാണ്. നമ്മളെല്ലാവരും അങ്ങനെയാണ് കരുതുന്നത്. എങ്ങനെയാണ് ഒരുദിവസം മുഴുവനും അതിന്‍റെ സ്വാതന്ത്ര്യത്തെ നമ്മള്‍ പിന്തുണക്കുക. ഒരുദിവസം, സ്തനങ്ങളുടെ അടച്ചിട്ട മൃഗശാലയില്‍ നിന്ന് അവയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാം. 

സ്തനാര്‍ബുദം ഗുരുതരമായ ഒന്നാണ്. അതിനെ ഗൌരവമായി തന്നെ കാണേണ്ടതുണ്ട്. )

എന്നാണ് അന്ന് അതിനെ കുറിച്ച് എഴുതപ്പെട്ടിരുന്നത്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ