പത്ത് വര്‍ഷത്തെ ജോലിക്കിടയില്‍ ആകെ എടുത്തത് ഒറ്റ ലീവ്; ഇനിയുള്ള ജീവിതമാണ് രസം

By Web TeamFirst Published Oct 18, 2018, 2:41 PM IST
Highlights

ജീവിതം ഇങ്ങനെയൊക്കെ പോകുന്നതിനിടയില്‍ ഒരു സുഹൃത്താണ് ഫ്ലാഷ് പാക്ക് എന്നൊരു കമ്പനിയെ കുറിച്ച് അവള്‍ക്ക് പറഞ്ഞുകൊടുത്തത്. 30 നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തനിച്ച് യാത്ര ചെയ്യാനുള്ള അവസരമൊരുക്കിക്കൊടുക്കുന്ന കമ്പനി ആയിരുന്നു അത്.

പത്തുവര്‍ഷമായി ഒരേ ജോലി. ആകെ എടുത്തത് ഒറ്റ ലീവ് മാത്രം. സംഗതി മഹാബോറാണെന്ന് തോന്നിയ ഉടന്‍ അവള്‍ ജോലി ഉപേക്ഷിച്ചു. മുപ്പതു വയസുകാരി തെഹ കെന്നാര്‍ഡിന്‍റെ കാര്യമാണ്. സ്റ്റേസി ലീസ്കാ ആണ് 'ട്രാവല്‍ ആന്‍ഡ് ലെഷര്‍' മാഗസിനില്‍ കെന്നാര്‍ഡിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പാണ് കെന്നാര്‍ഡിന് ജോലി മടുത്തു തുടങ്ങിയത്. പ്രായം നാല്‍പതിനോടടുത്ത് തുടങ്ങിയിരുന്നു. അങ്ങനെയാണ് ജോലിയൊക്കെ ഉപേക്ഷിച്ച് ഒരു യാത്ര പോകാമെന്ന് അവള്‍ തീരുമാനിക്കുന്നത്. പക്ഷെ, ആ യാത്ര എങ്ങനെ വേണമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. അതിന് മുമ്പ് ചെയ്ത ഒരു യാത്ര യൂറോപ്പില്‍ വെച്ച് നടന്ന സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നടത്തിയതായിരുന്നു. അന്നാണ് ആകെ അവധിയെടുത്തതും. 

ജീവിതം ഇങ്ങനെയൊക്കെ പോകുന്നതിനിടയില്‍ ഒരു സുഹൃത്താണ് ഫ്ലാഷ് പാക്ക് എന്നൊരു കമ്പനിയെ കുറിച്ച് അവള്‍ക്ക് പറഞ്ഞുകൊടുത്തത്. 30 നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തനിച്ച് യാത്ര ചെയ്യാനുള്ള അവസരമൊരുക്കിക്കൊടുക്കുന്ന കമ്പനി ആയിരുന്നു അത്. അത് കെന്നാഡിന്‍റെ ജീവിതം മാറ്റി മറിച്ചു. അങ്ങനെ അവര്‍ യാത്രകള്‍ തുടങ്ങി. ആ യാത്ര അങ്ങ് തുടരാനും തീരുമാനിച്ചു. കയ്യിലുള്ള സമ്പാദ്യമുണ്ട്. പിന്നെ, വീടുള്ളത് വാടകക്ക് കൊടുത്തും ജീവിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ യാത്രയോട് യാത്ര.

ആദ്യം ക്രൊയേഷ്യയിലേക്ക്, പിന്നെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും അങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രകള്‍ പുതിയപുതിയ സൌഹൃദവും അനുഭവങ്ങളും തരുന്നുവെന്നാണ് കെന്നാര്‍ഡ് പറയുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീ എന്ന നിലയില്‍ ചിലയിടത്തൊക്കെ പോകുമ്പോള്‍ സുരക്ഷയെക്കുറിച്ച് ഭയമുണ്ടായിരുന്നു. എന്നാല്‍, ആത്മവിശ്വാസം എല്ലായിടത്തും രക്ഷ നല്‍കിയെന്ന് പറയുന്നു കെന്നാര്‍ഡ്. 
 

click me!