അഭിപ്രായങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് പഠനം

Web Desk |  
Published : Jun 24, 2018, 05:55 PM ISTUpdated : Jun 29, 2018, 04:06 PM IST
അഭിപ്രായങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് പഠനം

Synopsis

നമുക്ക് തന്നെ നമ്മുടെ അഭിപ്രായങ്ങളിൽ വലിയ സ്വാധീനമൊന്നുമില്ല. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നാൽ ' ഹേയ്, ഇതത്ര ദോഷമുള്ള കാര്യമൊന്നുമല്ല' എന്ന രീതിയിലേക്ക് നമ്മുടെ മനോഭാവം തന്നെ മാറാം 

സാധാരണ നമ്മള്‍ കരുതുന്നത് നമ്മുടെ തീരുമാനങ്ങളൊന്നും അത്ര പെട്ടെന്നൊന്നും മാറില്ല. അതൊക്കെ ഉറച്ചതാണ് എന്നൊക്കെയാണ്. രാഷ്ട്രീയ കാര്യങ്ങളിലൊക്കെ പ്രത്യേകിച്ച്. പക്ഷെ, പുതിയ പഠനങ്ങൾ തെളിയിക്കുന്നത് നമ്മുടെ തീരുമാനങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും മാറാം എന്നാണ്. 

പലരും പല അഭിപ്രായക്കാരാണ്. ബ്രക്സിറ്റിനു അനുകൂലമായും അല്ലാതെയും, ട്രംപിന് അനുകൂലമായും എതിരായായും. അങ്ങനെ, ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ അഭിപ്രായങ്ങളുള്ളവരാണ് മനുഷ്യര്‍. അത് തീൻമേശയിലായാലും സോഷ്യൽ മീഡിയയിലായാലും അങ്ങനെത്തന്നെ. എത്ര പരസ്പരം വാദിച്ചാലും നമ്മുടെ അഭിപ്രായങ്ങൾ മുന്നത്തേതിലും ഉറയ്ക്കുന്നതല്ലാതെ മാറുമെന്നും ആരും കരുതുന്നില്ല.

എന്നാൽ, പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, വാസ്തവത്തിൽ നമുക്ക് തന്നെ നമ്മുടെ അഭിപ്രായങ്ങളിൽ വലിയ സ്വാധീനമൊന്നുമില്ലെന്നാണ്. എതിരഭിപ്രായങ്ങൾ  പോലും നമുക്ക് അംഗീകരിക്കാൻ കഴിയുമത്രേ.

തെളിവുകൾ മനുഷ്യന്റെ അഭിപ്രായങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ച് ദശാബ്ദങ്ങളായി ഗവേഷണം നടക്കുന്നുണ്ട്. അതില്‍ നിന്നും മനസ്സിലാകുന്നത്  നമ്മുടെ അഭിപ്രായങ്ങളെ സ്ഥിരീകരിക്കാനുതകുന്ന എന്തും നമ്മൾ  ശ്രദ്ധിക്കുകയും ഓർത്തിരിക്കാൻ ശ്രമിക്കാറുമുണ്ടെന്നാണ്. ഉദാഹരണത്തിന്, മദ്യം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ആൽക്കഹോളിന്റെ  അപകടസാധ്യതകളെക്കുറിച്ചുള്ള ഗവേഷണ ഫലത്തെക്കാൾ കൂടുതൽ, മദ്യപാനത്തിന്റെ ആനുകൂല്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന, അത്ര ആധികാരികമല്ലാത്ത പഠനങ്ങളിൽ പോലും താൽപര്യം കാണിക്കും. അവ ഓർത്തിരിക്കുകയും ചെയ്യും.

നമ്മൾ യോജിക്കുന്ന കാര്യങ്ങളിൽ അഭിപ്രായം രൂപപ്പെടുന്നത് വളരെ വേഗത്തിലാണ്.  ജെറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അടുത്തിടെ ഒരു കൂട്ടം ആളുകൾക്ക് വ്യാകരണപ്പിശക് ഉണ്ടോ എന്ന് പരിശോധിക്കാൻ രണ്ട് വാചകങ്ങൾ നൽകി.
"I believe the internet makes people more sociable "
“I believe the internet makes people more isolated”
എന്നിവയായിരുന്നു അത്.

അവർ വിയോജിക്കുന്ന അഭിപ്രായം ശരിയാണോ എന്ന് തീരുമാനിക്കാൻ കൂടുതൽ സമയം എടുത്തു എന്നതായിരുന്നു ഫലം. നമ്മളറിയാതെ, പെട്ടെന്നുള്ള  പ്രതികരണൾ നമ്മുടെ ഉറച്ച അഭിപ്രായങ്ങളെപ്പോലും നിഷേധിച്ചെന്നിരിക്കും ചിലപ്പോൾ.

ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ ക്രിസ്റ്റിൻ ലൗറിൻ പറയുന്നു, 'സാൻ ഫ്രാൻസിസ്കോയിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിരോധിക്കുന്നതിന് മുമ്പ് ജനങ്ങളുടെ മനോഭാവം പരിശോധിക്കുകയുണ്ടായി. നിരോധനം എല്ലാവരും പിന്തുണയ്ക്കുന്നില്ല, എതിർപ്പുകൾ ഉണ്ട്. എന്നിരുന്നാലും അത് അവതരിപ്പിച്ചു. ഒരു ദിവസം കഴിഞ്ഞ് ക്രിസ്റ്റിൻ ലൗറിന്റെ സംഘം വീണ്ടും ജനങ്ങളുടെ മനോഭാവം പരിശോധിച്ചു. ഇതിനകം കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു എതിർക്കുന്നവർ കുറഞ്ഞു. നിരോധനത്തോട് പൊരുത്തപ്പെടാനുള്ള സമയം ജനങ്ങൾക്ക് കിട്ടിയിരുന്നില്ല. അപ്പോള്‍ അവരുടെ മനോഭാവം മൊത്തത്തിൽ മാറി.

ചിലപ്പോള്‍ ചില അഭിപ്രായവും വച്ച് നമ്മുടെ ജീവിതം അത്ര സുഖകരമാകണമെന്നില്ല അപ്പോള്‍ അത് മാറ്റുകയും ചെയ്യും. എന്നിട്ട് അത് യുക്തിസഹമാണെന്ന് കാണിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തും.

 2015 -ൽ ഒന്റാരിയോയിലെ പാർക്കിലും ഭക്ഷണ ശാലകളിലും ഏർപ്പെടുത്തിയ  പുകവലി നിരോധനം ആളുകളുടെ മനോഭാവത്തേ എങ്ങനെ സ്വാധീനിച്ചു എന്ന് ലോറിൻ നോക്കി. നിരോധനം നീക്കിയതിനു ശേഷം ആളുകൾ അവരുടെ അഭിപ്രായങ്ങളെ മാറ്റിമറിക്കുക മാത്രമല്ല ചെയ്തത്. അവരുടെ സ്വഭാവത്തെക്കുറിച്ച് പോലും അവര്‍ ഓര്‍ക്കാതിരുന്നു.

മുമ്പ്  പുകവലിക്കാരിൽ 15% പരസ്യമായി  പുകവലിക്കാറുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത് പിന്നീട്  8% ശതമാനം ആളുകൾ മാത്രമാണ് അങ്ങനെ പറഞ്ഞത്. നിരോധനം തങ്ങളെ മോശമായി ബാധിച്ചിട്ടില്ല എന്ന്  തങ്ങളെ തന്നെ വിശ്വസിപ്പിക്കാൻ അവർ തങ്ങളുടെ ഓർമ്മകളെ മാറ്റിമറിച്ചു.

അടുത്തതായി ആ വലിയ പരീക്ഷണം വന്നു:
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ, തിരഞ്ഞെടുപ്പിന്  മുമ്പും ശേഷവും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യുഎസ് പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ അംഗീകാരമാണ് ട്രംപിന് ലഭിച്ചത്.  ഇപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാകും ട്രംപിന് അനുകൂലമായി വോട്ട് ചെയ്യാത്ത ആളുകൾ പ്രസിഡന്റ് ആയ ശേഷം കൂടുതൽ അയാളെ വെറുക്കുന്നു എന്ന്. എന്നാൽ, അങ്ങനെയല്ല സംഭവിച്ചത്. ട്രംപ് പ്രസിഡന്റ് ആയി  സ്ഥാനമേറ്റതിന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അതേ ആളുകൾക്ക് തന്നെ ആയാളെ കുറിച്ച് പോസിറ്റീവ് ആയി സംസാരിക്കാൻ തുടങ്ങി  എന്ന് ലൗറിൻറെ സംഘം കണ്ടെത്തി.

ഇത് സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു പുതിയ നയം കൊണ്ടുവന്നാല്‍, അല്ലെങ്കില്‍ പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നാൽ നമ്മുടെ തല പെട്ടെന്നു തന്നെ ' ഹേയ്, ഇതത്ര ദോഷമുള്ള കാര്യമൊന്നുമല്ല' എന്ന രീതിയിലേക്ക് നമ്മുടെ മനോഭാവത്തെ തന്നെ മാറ്റിക്കളയും. എതിര്‍ത്ത അതേ സര്‍ക്കാരിനെ നമ്മള്‍ അംഗീകരിക്കാനും സാധ്യതയുണ്ടെന്നും പഠനം പറയുന്നു. 
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു