
ആന്‍ബഷ്, മക്കളായ ലോലയ്ക്കും മൈസിയ്ക്കുമൊപ്പം കടല്‍ക്കരയിലിരിക്കുകയായിരുന്നു. മണലില്‍ കളിക്കുന്നതിനിടയിലാണ് ഒരു മോതിരം കളഞ്ഞു കിട്ടിയത്. വലിയ വിലമതിക്കുന്ന മോതിരമൊന്നുമല്ല. പക്ഷെ, അത് കളഞ്ഞിട്ടു പോരാനോ, കയ്യില്‍ത്തന്നെ സൂക്ഷിക്കാനോ ആനിന് തോന്നിയില്ല. കാരണം അതൊരു വിവാഹ മോതിരമായിരുന്നു. മരിയ എന്ന പേരും വിവാഹത്തീയതിയും മോതിരത്തിലുണ്ടായിരുന്നു.
മോതിരത്തിന്‍റെ ഉടമയെ കണ്ടെത്താന്‍ തന്നെ ആന്‍ തീരുമാനിച്ചു. അങ്ങനെ ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടു. മോതിരത്തിന്‍റെ ചിത്രമടക്കം. നാലായിരത്തിലധികം തവണ അത് ഷെയര്‍ ചെയ്യപ്പെട്ടു. അങ്ങനെ, ആനിന് വളരെ അടുത്ത പരിചയമുള്ളൊരാള്‍ മോതിരം തിരിച്ചറിഞ്ഞു. വിവാഹത്തീയതി കൂടി നോക്കിയായിരുന്നു അയാള്‍ ഉടമയെ തിരിച്ചറിഞ്ഞത്. മോതിരം അയാളുടെ ഭാര്യാ സഹോദരന്‍റേതായിരുന്നു.
ഗാരി ക്രോസനെന്നായിരുന്നു ഉടമയുടെ പേര്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയപ്പോള്‍ നഷ്ടപ്പെട്ടതായിരുന്നു അത്. ആ മോതിരം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നു തന്നെ കരുതിയിരുന്നു ഗാരി. എന്നാല്‍ ഫേസ് ബുക്കിലൂടെ നഷ്ടമായ മോതിരം ഗാരിയുടെ അടുത്തു തന്നെ എത്തി. ഗാസിയുടെ ഭാര്യ മരിയ കായികതാരമാണ്. 2004ല്‍ ഏതന്‍സില്‍ നടന്ന ഒളിമ്പിക്സില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുമുണ്ട്. മരിയ അണിയിച്ച മോതിരമായിരുന്നു അത്.
ഏതായാലും അത്ര വിലയുള്ളതൊന്നുമല്ലെങ്കിലും അതിന് തന്‍റെ ജീവിതത്തിലുള്ള വില വളരെ വലുതാണെന്നും അത് തിരിച്ചുകിട്ടിയതില്‍ അത്രയേറെ സന്തോഷമുണ്ടെന്നുമാണ് ഗാരി പറയുന്നത്.
വൈകാരികമായി അത്രയേറെ വിലയുള്ള മോതിരം കണ്ടെത്തി നല്‍കാനായതില്‍ താനും ഹാപ്പിയാണെന്ന് ആനും പറയുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം