പ്ലാസ്റ്റിക് സ്ട്രോ ഇല്ല, പകരം പപ്പായത്തണ്ട് ഉണ്ടല്ലോ?

By Web TeamFirst Published Jan 14, 2019, 2:59 PM IST
Highlights

മധുരയിലുള്ള തങ്കം പാണ്ട്യന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. ചിത്രവും തങ്കം പാണ്ട്യന്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിലെ ബസ് സ്റ്റോപ്പിന് സമീപത്തുള്ള കരിക്ക് കച്ചവടക്കാരനാണ് കരിക്കിനൊപ്പം പപ്പായത്തണ്ട് സ്ട്രോ കൂടി കൊടുത്തത്. 

2019 ജനുവരി ഒന്നിനാണ് തമിഴ് നാട്ടില്‍ പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചത്. പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരേയും വിതരണം ചെയ്യുന്നവരേയുമെല്ലാം ഇത് നല്ല രീതിയില്‍ തന്നെ ബാധിച്ചു. ഭക്ഷണം പാകം ചെയ്യാനും മറ്റുമായി വാഴയിലയും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

എന്നാല്‍, കരിക്ക് വില്‍ക്കുന്ന ആളുകളാണ് പ്ലാസ്റ്റിക് സ്ട്രോക്ക് പകരം കൂടുതല്‍ നൂതനവും വ്യത്യസ്തവുമായ ഒരു സ്ട്രോ പരീക്ഷിച്ചത്. വേറൊന്നുമല്ല, നമ്മുടെ പപ്പായത്തണ്ട്. 

മധുരയിലുള്ള തങ്കം പാണ്ട്യന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. ചിത്രവും തങ്കം പാണ്ട്യന്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിലെ ബസ് സ്റ്റോപ്പിന് സമീപത്തുള്ള കരിക്ക് കച്ചവടക്കാരനാണ് കരിക്കിനൊപ്പം പപ്പായത്തണ്ട് സ്ട്രോ കൂടി കൊടുത്തത്. സ്വന്തം പറമ്പില്‍ നിന്നാണ് കരിക്ക് കച്ചവടം ചെയ്യുന്നയാള്‍ ഇത് കൊണ്ടുവന്നിരിക്കുന്നത്. 

വെയിലത്തിട്ട് ചെറുതായി ഉണക്കിയ പപ്പായത്തണ്ടുകളാണ് ഉപയോഗിക്കുന്നത്. പപ്പായത്തണ്ടുകള്‍ മാത്രമല്ല മുളയുടെ തണ്ടുകളും സ്ട്രോ ആയി നല്‍കുന്നുണ്ട് തമിഴ് നാട്ടില്‍. 


 

click me!