താഴെ പറയുന്ന പരാമര്‍ശങ്ങളും ചോദ്യങ്ങളും സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍േറതാണ്.
നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സാഹചര്യത്തിലാണ് ഈ ചോദ്യങ്ങളും പരാമര്‍ശങ്ങളും. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ ജിമ്മി ജെയിംസിനോട് സംസാരിക്കുമ്പോഴാണ് കാനം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയില്‍ നടക്കുന്ന എന്‍ കൗണ്ടര്‍ കൊലപാതകങ്ങളില്‍ ബഹുഭൂരിപക്ഷവും ഫേക്ക് എന്‍കൗണ്ടറുകളാണ്. സുപ്രീം കോടതിക്ക് തന്നെ ബോധയപ്പെട്ടതാണ് ഇക്കാര്യം.
മാവോയിസ്റ്റ് എന്നു പറഞ്ഞ് വയനാട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ശ്യാം ബാലകൃഷ്ണന്റെ കേസില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണം മാവോയിസ്റ്റ് ആവുന്നത് ഒരു കുറ്റമല്ല എന്നായിരുന്നു.
കേന്ദ്ര ഫണ്ട് ലഭിക്കാന്‍ വേണ്ടി ഇവിടെയല്ലാം മാവോയിസ്റ്റ് ഭീകരത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒരു ഗൂഢാലോചനയുണ്ട്. അവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അവര്‍ക്കറിയില്ല.
നിരപരാധികളായ രണ്ട് മനുഷ്യരെ വെടി്വെച്ചു കൊല്ലുന്നതാണോ എക്‌സലന്റ് ജോബ്? അങ്ങനെയുള്ളൊരു പൊലീസ് സംവിധാനം നമുക്ക് വേണോ? നമ്മുടെ പൊതു സമൂഹം ചര്‍ച്ച ചെയ്യണം.
എന്തു കൊണ്ട് നിലമ്പൂരില്‍ ഈ സംഭവ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടില്ല?
എന്തു കൊണ്ടാണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തെല്ലാം മാരകായുധങ്ങളാണ് അവിടെനിന്നും പിടിച്ചെടുത്തത് എന്നു പറയാത്തത്?
ഒരു പിസ്റ്റലും ഏഴ് കിലോ അരിയും കിട്ടി. അതാണോ മാരകായുധം? അപ്പോ പൊലീസ മനപൂര്‍വ്വം ഒരു കഥയുണ്ടാക്കാന്‍ വേണ്ടി മണിക്കൂറുകള്‍ എടുത്തതാണ്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എത്ര മാവോയിസ്റ്റ് അക്രമണങ്ങള്‍ ഈ കേരളത്തില്‍ നടന്നു?
സമുദായ സംഘടനകളും ജാതി സംഘടനകളും വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും കേരളത്തില്‍ ഉണ്ടാവുമ്പോള്‍ ഇതിലേതെങ്കിലും ഒന്ന് മാവോയിസ്റ്റ് സംഘട്ടനമാണോ കൊലപാതകമാണോ എന്ന് പറയാന്‍ പറ്റുമോ?
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ