മരിച്ചവരോടൊപ്പം ഒരു ചായകുടി; ഹോട്ടല്‍ നടത്തുന്നത് മലയാളി

Published : Jul 29, 2016, 12:24 PM ISTUpdated : Oct 05, 2018, 12:46 AM IST
മരിച്ചവരോടൊപ്പം ഒരു ചായകുടി; ഹോട്ടല്‍ നടത്തുന്നത് മലയാളി

Synopsis

അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്‍റ് നടത്തുന്നത് മലയാളിയാണ്, അതാണോ ഈ ചായക്കടയുടെ പ്രത്യേകത എന്ന് കരുതരുത്, പരേതരുടെ ഒപ്പമുള്ള ഈ ചായകുടി അതാണ് ഇവിടുത്തെ പ്രത്യേകത. 

ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന ഒരു ശവക്കല്ലറ മാറ്റാതെ തന്നെയാണ് ഹോട്ടല്‍ പണിതത്. ഇപ്പോള്‍ ഹോട്ടലില്‍ ഇരിപ്പിടങ്ങളോടൊപ്പം ആ ശവക്കല്ലറയും കാണാം.

വളരെ ബഹുമാനത്തോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ കല്ലറയെ പരിപാലിയ്ക്കുന്നത്. കട തുറന്നാല്‍ ആദ്യം കല്ലറ തുടച്ച് വൃത്തിയാക്കും. പൂക്കള്‍ വിതറും. എന്നിട്ടേ കടയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുള്ളൂ. കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നവര്‍ക്കും ഈ കല്ലറയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. തങ്ങള്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നതല്ലേ പിന്നെന്താ എന്നാണ് അവര്‍ ചോദിയ്ക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വേശ്യാലയത്തില്‍നിന്നും അധോലോകത്തേക്ക് ഒരു വഴി; ആര്‍ക്കും വേണ്ടാത്തവരുടെ മഹാറാണി!
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്