ജോലിത്തിരക്കിനിടയില്‍, ഈ കുഞ്ഞുസന്തോഷങ്ങള്‍ മറന്നുപോകരുത്

By Web TeamFirst Published Aug 27, 2018, 6:09 PM IST
Highlights

അവസാനം, രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വിരമിച്ചു. കുഞ്ഞുകുഞ്ഞു സന്തോഷങ്ങളടക്കമുള്ള പുതിയ പല കാര്യങ്ങളും ഞാന്‍ പഠിക്കുന്നത് വിരമിച്ച ശേഷമാണ്. പഴയ സുഹൃത്തുക്കളുടെ കൂടെയുള്ള നീണ്ട നടത്തം, ഒരു ചൂട് കപ്പ് ചായയുമായുള്ള പത്രവായന, എല്ലാ ആഴ്ചയും ലഞ്ച് സ്പോട്ടിലേക്കുള്ള ബസ് യാത്ര...

മുംബൈ: ജോലിത്തിരക്കിനിടയില്‍ നമ്മളെന്തൊക്കെയാണ് മറന്നുപോകുന്നത്? നമ്മുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്‍ എവിടെയാണ് മാഞ്ഞുപോകുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച ഒരാളാണ് പറയുന്നത്. വിരമിച്ച ശേഷമാണ് തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കാനാകുന്നത്. സമാധാനത്തില്‍ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കാനാകുന്നത് ഏറ്റവും പ്രിയപ്പെട്ടവളുടെ കൂടെ സൂര്യാസ്തമയം കാണാനാകുന്നത് എന്നും 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: യാതൊരിടവേളയുമില്ലാതെ എന്‍റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അവസാനം, രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വിരമിച്ചു. കുഞ്ഞുകുഞ്ഞു സന്തോഷങ്ങളടക്കമുള്ള പുതിയ പല കാര്യങ്ങളും ഞാന്‍ പഠിക്കുന്നത് വിരമിച്ച ശേഷമാണ്. പഴയ സുഹൃത്തുക്കളുടെ കൂടെയുള്ള നീണ്ട നടത്തം, ഒരു ചൂട് കപ്പ് ചായയുമായുള്ള പത്രവായന, എല്ലാ ആഴ്ചയും ലഞ്ച് സ്പോട്ടിലേക്കുള്ള ബസ് യാത്ര. വിരമിച്ചതിനു ശേഷം ഞാന്‍ ഗിത്താര്‍ വായിക്കാനും പഠിച്ചു. ഇന്നലെ ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട് സ്ത്രീയോടൊപ്പം മനോഹരമായ സൂര്യാസ്തമയം കണ്ടു. അതെ, എന്‍റെ ഭാര്യയോടൊപ്പം. 
ഞാനൊരു പ്രണയഗാനം പാടി, അതെത്ര മനോഹരമായ സൂര്യാസ്തമയമായിരുന്നു. ആ ഒറ്റനിമിഷത്തില്‍ ജീവിതം എന്തൊരനുഭവമാണ്. 
 

click me!