വീട്ടില്‍ കൂടിവരുന്ന പ്ലാസ്റ്റിക്കുകളെന്ത് ചെയ്യും? ഈ അറുപത്തിയാറുകാരി കണ്ടെത്തിയ വഴി ഇതാണ്

By Web TeamFirst Published Feb 17, 2019, 5:44 PM IST
Highlights

ഈ ആഗ്രഹം റിത മകള്‍ രചിതയോട് പറഞ്ഞു. അവള്‍ ചിരിച്ചു കൊണ്ട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍, 2016 -ല്‍ ഇന്‍റര്‍നെറ്റിലാണ് ഷോപ്പിങ് ബാഗുകളുടെ നിര്‍മ്മാണം കണ്ടത്. അതവരെ, ആകര്‍ഷിച്ചു. 'എനിക്ക് സമയമുണ്ടായിരുന്നു. അത് നിര്‍മ്മിക്കാനും കഴിയുമായിരുന്നു. മെറ്റീരിയലിനും ക്ഷാമമില്ലായിരുന്നു. കാരണം, എന്ത് വാങ്ങിയാലും പ്ലാസ്റ്റിക്കുകള്‍ കിട്ടുന്നുണ്ടായിരുന്നു. 

ടൂത്ത് ബ്രഷ് തൊട്ട് ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ നമ്മളുപയോഗിക്കുന്ന പലതും മുഴുവനായോ ഭാഗികമായോ പ്ലാസ്റ്റിക് ആണ്. 

എന്നാല്‍, 66 വയസുകാരിയായ റിത ഈ പ്ലാസ്റ്റിക്കുകളെ എന്തു ചെയ്യണമെന്നതിന് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. 'പരിസ്ഥിതിക്കായി എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, എവിടെ തുടങ്ങണമെന്നറിയില്ലായിരുന്നു. ഇത്രയും വയസ്സായ ഒരാളെന്ന നിലയില്‍ വീടിന് പുറത്തെന്തെങ്കിലും തുടങ്ങുന്നത് എന്നെ സംബന്ധിച്ച് പ്രായോഗികമായിരുന്നില്ല. അതുകൊണ്ട്, വീടിനകത്തു തന്നെ എന്ത് ചെയ്യാമെന്നാണ് ചിന്തിച്ചത്' എന്നാണ് റിത പറയുന്നത്. 

ഈ ആഗ്രഹം റിത മകള്‍ രചിതയോട് പറഞ്ഞു. അവള്‍ ചിരിച്ചു കൊണ്ട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍, 2016 -ല്‍ ഇന്‍റര്‍നെറ്റിലാണ് ഷോപ്പിങ് ബാഗുകളുടെ നിര്‍മ്മാണം കണ്ടത്. അതവരെ, ആകര്‍ഷിച്ചു. 'എനിക്ക് സമയമുണ്ടായിരുന്നു. അത് നിര്‍മ്മിക്കാനും കഴിയുമായിരുന്നു. മെറ്റീരിയലിനും ക്ഷാമമില്ലായിരുന്നു. കാരണം, എന്ത് വാങ്ങിയാലും പ്ലാസ്റ്റിക്കുകള്‍ കിട്ടുന്നുണ്ടായിരുന്നു. അങ്ങനെ വീഡിയോ നോക്കിയാണ് വിവിധ വസ്തുക്കളുണ്ടാക്കാന്‍ പഠിക്കുന്നത്. ആദ്യം റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെത്തിയ ജോലിക്കാര്‍ക്കായിരുന്നു ഇവ നല്‍കിയിരുന്നത്. മാറ്റുകളായിരുന്നു ആദ്യം ഉണ്ടാക്കിയത്. പിന്നീട്, ബാസ്കറ്റ്, ക്ലച്ചസ്, ട്രേ ഇങ്ങനെ പലതുമുണ്ടായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി. ഒരാള്‍ കൂടി സഹായിക്കാനുണ്ടായാല്‍ കുറച്ചു കൂടി നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് സഹായത്തിന് ഒരാളെക്കൂടി നിര്‍ത്തുന്നത്. പണത്തിന് വേണ്ടിയല്ല ഞാനിത് ചെയ്യുന്നത്. പ്ലാസ്റ്റിക്ക് റീസൈക്കിള്‍ ചെയ്യുന്നതിനാണ്. ഇതില്‍ നിന്നു കിട്ടുന്ന പണം ചാരിറ്റിക്ക് നല്‍കുകയാണെ'ന്നും റിത പറയുന്നു. 

പാലിന്‍റെ കവര്‍ മുതല്‍ ദിവസവും എത്രമാത്രം പ്ലാസ്റ്റിക്കുകളാണ് നമ്മളുപയോഗിക്കുന്നത്. അതില്‍ നിന്നും വളരെ എളുപ്പത്തില്‍ മറ്റ് പ്രൊഡക്ടുകളുണ്ടാക്കാമെന്നും റിത പറയുന്നു. മാത്രമല്ല, പ്രായം ഒരു തടസ്സമല്ലെന്നും റിത തെളിയിച്ചിരിക്കുന്നു. അറുപത്തിയാറാമത്തെ വയസ്സിലും പരിസ്ഥിക്ക് തന്നെക്കൊണ്ട് കഴിയുന്നത് നല്‍കുകയാണ് റിത. 

click me!