
ഹൈറേഞ്ചില്‍ 'കൊതുകുകള്‍ക്ക് 'നല്ല ചോര കിട്ടും. മണ്ണില്‍ അധ്വാനിച്ച് ചോര നീരാക്കുന്ന കര്‍ഷകന്റെ ചോര.
മഹാമാരികളോട് പട വെട്ടി മല കയറിയെത്തിയവര്‍. അവരും അവരുടെ വഴിയേ പിന്‍തലമുറക്കാരും മണ്ണില്‍ അധ്വാനിച്ചു. അവരുടെ ചോര വിയര്‍പ്പായപ്പോള്‍ രാജഭരണകാലത്തും പിന്നീടും സര്‍ക്കാര്‍ ഖജാന നിറഞ്ഞു . മല മുകളില്‍ ഏലക്കായുടെ സുഗന്ധം പരന്നു. അതു കടല്‍ കടന്നപ്പോള്‍ പണം ഇങ്ങോട്ട് തിരിച്ചെത്തി .
ഏലം കൃഷിക്ക് യോജിച്ച സ്ഥലം അളന്നു തിരിച്ചു. അതിന് സര്‍വേ നമ്പരും കൊടുത്തു. ഭൂമിക്ക് കൃത്യമായി അളവ്. ബ്രിട്ടിഷ് ഭരണകാലത്ത്. ഏലത്തിന് പറ്റാത്ത പുല്‍മേടും ചതുപ്പുമൊക്കെ കൃത്യമായി അളന്ന് അതിന് സര്‍വേ നമ്പരിട്ടു. 1910 ല്‍ കൃത്യമായി കുടിയിരിപ്പ് നടത്തി. പാട്ടവും പിന്നീട് പട്ടയവുമൊക്കെ കൊടുത്തു. കടുത്ത ഭക്ഷ്യ ക്ഷാമ കാലത്ത് നെല്‍കൃഷിക്കും ഭൂമി വീതിച്ചു കൊടുത്തു. സ്വാതന്ത്ര്യാനന്തരം ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം ഭൂ രഹിതര്‍ക്ക് അഞ്ചേക്കര്‍ വീതവും കൊടുത്തു. ഹൈറേഞ്ചിലെ കോളനൈസേഷന്‍ പദ്ധതിയിലൂടെ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് അഞ്ചേക്കര്‍ വീതവും നല്‍കി...
അവരുടെ പിന്‍തലമുറക്കാരനായ പുതുപ്പറമ്പില്‍ ജോസഫും കാലികളെ വളര്‍ത്തുന്നു. സാധാരണ കൊതുകിനും ശമ്പളത്തിനു പുറമേ 'കിമ്പളം' വാങ്ങാന്‍ ചോരയൂറ്റുന്ന സര്‍ക്കാര്‍ വക കൊതുകിനും' ഇരയാവുന്നതിനായി. വേണ്ടി. രണ്ടു കൂട്ടരും ജോസഫിന്റെ ചോര ഊറ്റിക്കുടിക്കുന്നു.
(ഇടുക്കിയുടെ ഭൂമി ചരിത്രം പരതി , ഇടുക്കി ചരിത്ര രേഖകള്‍ എന്ന പുസ്തകമെഴുതിയ ടി.രാജേഷിനെ ഞങ്ങളുടെ യാത്രയ്ക്കിടെ കാണാനായി . പുസ്തകത്തിന്റെ ഒരു കോപ്പിയും സമ്മാനിച്ചു. ഹൈറേഞ്ചിലെത്തും മുന്പ് ഉണ്ടായിരുന്ന പല സംശയങ്ങളും അബദ്ധ ധാരണകളും നീങ്ങിയത് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിലാണ്.എല്ലാം തലയില്‍ കയറട്ടയെന്ന് കരുതി ചര്‍ച്ചയ്ക്കിടെ കടുപ്പത്തിന് ഒന്നല്ല, രണ്ടു ചായ കുടിച്ചു. കടുപ്പത്തില്‍ ചായ കുടിച്ചാല്‍ തലയില്‍ കയറുന്ന കാര്യങ്ങളല്ലെന്ന് മനസിലായി .. )
മലകയറി വന്നവര്‍ മണ്ണിനോട് മല്ലടിച്ചു . അവരുടെ പിന്‍തലമുറക്കാരും മണ്ണിന്റെ മണമറിഞ്ഞ് വളര്‍ന്നു. കൃഷിയും കാലി വളര്‍ത്തലുമായി ജീവിതം മുന്നോട്ട് പോയി .
മല കയറി വരുന്ന 'കൈക്കൂലി കൊതുകുകള്‍' ഹൈറേഞ്ചിലെ ഭൂ പ്രശ്‌നങ്ങളെന്ന കൊമ്പിലുടെയാണ് അന്നമെടുത്ത് വീര്‍ക്കുന്നത്. ചോരയൂറ്റി മത്താകുന്ന കൊതുകുകള്‍ ജോസഫിനെപ്പോലുള്ളവരുടെ കണ്ണീര്‍ കാണില്ല .
സ്ഥലങ്ങളുടെ പേരുകള്‍ പോലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടതായി . ഭൂ പ്രശ്‌നങ്ങള്‍ തേടി ഞങ്ങളെത്തിയ അണക്കര വില്ലേജിലെ ഒരു സ്ഥലത്തിന്റെ പേര് നെറ്റിത്തൊഴു. രാജ ഭരണകാലത്ത് 17 ല്‍ ഒന്ന് എന്ന സര്‍വേ നമ്പര്‍ നല്‍കിയ സ്ഥലം. അതായത് ഏലം കൃഷിക്ക് അത്ര യോജിച്ചതല്ലാത്ത സ്ഥലമെന്ന് കണ്ടെത്തിയ പ്രദേശം. ഇവിടെ സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ നിരവധി പേര്‍ക്ക് പട്ടയം വിതരണം ചെയ്തു.നെറ്റിത്തൊഴു എന്നാല്‍ പ്രധാന തൊഴുത്ത് എന്നാണര്‍ഥം. ഇവിടെ ജീവിക്കുന്നവരുടെ പ്രധാന തൊഴില്‍ കൃഷിക്കൊപ്പം കാല വളര്‍ത്തലുമാവുക സ്വാഭാവികം.
അവരുടെ പിന്‍തലമുറക്കാരനായ പുതുപ്പറമ്പില്‍ ജോസഫും കാലികളെ വളര്‍ത്തുന്നു. സാധാരണ കൊതുകിനും ശമ്പളത്തിനു പുറമേ 'കിമ്പളം' വാങ്ങാന്‍ ചോരയൂറ്റുന്ന സര്‍ക്കാര്‍ വക കൊതുകിനും' ഇരയാവുന്നതിനായി. വേണ്ടി. രണ്ടു കൂട്ടരും ജോസഫിന്റെ ചോര ഊറ്റിക്കുടിക്കുന്നു.
മല കയറി വരുന്ന 'കൈക്കൂലി കൊതുകുകള്‍' ഹൈറേഞ്ചിലെ ഭൂ പ്രശ്‌നങ്ങളെന്ന കൊമ്പിലുടെയാണ് അന്നമെടുത്ത് വീര്‍ക്കുന്നത്. ചോരയൂറ്റി മത്താകുന്ന കൊതുകുകള്‍ ജോസഫിനെപ്പോലുള്ളവരുടെ കണ്ണീര്‍ കാണില്ല . ഭൂ രേഖകളും കാണില്ല . കയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യും . മഹാമാരികളോട് പട വെട്ടിയവരുടെ പിന്‍തലമുറക്കാരെങ്കിലും ജോസഫിനെപ്പോലുള്ളവര്‍ കിമ്പള കൊതുകുകളുടെ ചോരയൂറ്റലില്‍ തളര്‍ന്നു പോകുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം