തിരുവനന്തപുരം: വോട്ടെടുപ്പിനു മുമ്പേ ഉമ്മന്‍ ചാണ്ടിയെ നിയമസഭയില്‍ എത്തിക്കാനാവുമോ? ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് ഗെയിം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം ഇതാണ്.
വികസന പദ്ധതികള്‍ക്കു മുന്നിലൂടെ കുതിക്കുന്ന ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം ലെവലില്‍. ഇവിടെ നേരിടാന്‍ എത്തുന്നത് എല്‍.ഡി.എഫ് നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ്.
'റണ്‍ ചാണ്ടി റണ്‍' എന്നാണ് ഈ ന്യൂസ് ഗെയിമിന്റെ പേര്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിഭാഗമാണ് ഇത് തയ്യാറാക്കിയത്. മൂന്ന് ലെവലുകളിലായാണ് ഈ ഗെയിം.
ആദ്യ ലെവലില്‍ ഭരണത്തുടര്‍ച്ചക്കായി പരക്കം പായുന്ന ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ തടസ്സവുമായി എത്തുന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജെ.സി.ബിയുമായി എത്തുന്ന വി.എസിനെ മറി കടന്നാല്‍ ആദ്യ ഘട്ടം പിന്നിട്ടു.
ഇവരെ മറി കടന്നാല്‍ അവസാന ഘട്ടത്തിലെത്താം. ഈ ലെവലിലാണ് നിര്‍ണായക കടമ്പകള്‍. വലിയ പ്രതിഷേധങ്ങളെ നേരിടണം. അശരീരിയായി എത്തുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ കടുത്ത വിമര്‍ശനവും മറി കടന്നാല്‍ ഉമ്മന്‍ ചാണ്ടിയെ വിജയശ്രീ ലാളിതനായി നിയമസഭയില്‍ എത്തിക്കാം.
വികസന പദ്ധതികള്‍ക്കു മുന്നിലൂടെ കുതിക്കുന്ന ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം ലെവലില്‍. ഇവിടെ നേരിടാന്‍ എത്തുന്നത് എല്‍.ഡി.എഫ് നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ്.
ഇവരെ മറി കടന്നാല്‍ അവസാന ഘട്ടത്തിലെത്താം. ഈ ലെവലിലാണ് നിര്‍ണായക കടമ്പകള്‍. വലിയ പ്രതിഷേധങ്ങളെ നേരിടണം. അശരീരിയായി എത്തുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ കടുത്ത വിമര്‍ശനവും മറി കടന്നാല്‍ ഉമ്മന്‍ ചാണ്ടിയെ വിജയശ്രീ ലാളിതനായി നിയമസഭയില്‍ എത്തിക്കാം.
ശ്രദ്ധിക്കുക: ഗെയിം ലോഡ് ചെയ്യാന്‍ ഇത്തിരി സെക്കന്‍ഡുകള്‍ എടുക്കും. അതു കഴിഞ്ഞാല്‍, പിന്നെ റണ്‍ ചാണ്ടി റണ്‍!
കേരളം നിയസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വ്യത്യസ്തമായ ഒരാശയം എന്ന നിലയ്ക്കാണ് ഈ ന്യൂസ് ഗെയിം തെരഞ്ഞെടുത്തതെന്ന് ഗെയിം പ്രോഗ്രാം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയാ കോഓഡിനേറ്റര്‍ അജിന്‍ ജെ ടി പറയുന്നു. ഗെയിമിലെ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത് രതീഷ് രവി, ഷാരണ്‍ റാണി എന്നിവരാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഗെയിം കളിക്കാം.
ശ്രദ്ധിക്കുക: ഗെയിം ലോഡ് ചെയ്യാന്‍ ഇത്തിരി സെക്കന്‍ഡുകള്‍ എടുക്കും. അതു കഴിഞ്ഞാല്‍, പിന്നെ റണ്‍ ചാണ്ടി റണ്‍!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.