ഏഴുവയസ്സുകാരിയെ രക്ഷിക്കാന്‍ വിഷപ്പാമ്പിന്റെ ആക്രമണമേറ്റു വാങ്ങിയ പട്ടി!

Published : May 14, 2016, 01:07 PM ISTUpdated : Oct 04, 2018, 11:21 PM IST
ഏഴുവയസ്സുകാരിയെ രക്ഷിക്കാന്‍ വിഷപ്പാമ്പിന്റെ ആക്രമണമേറ്റു വാങ്ങിയ പട്ടി!

Synopsis

ഫ്ളോറിഡ: പാമ്പിന്‍ വിഷത്തിന്റെ മയക്കത്തില്‍ ആശുപത്രി മുറിയില്‍ ഉറങ്ങിക്കിടക്കുന്ന ആ പട്ടിക്കു വേണ്ടി കാത്തിരിക്കുകയാണ് അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു കുടുംബം. തെരുവില്‍നിന്ന് എടുത്തുവളര്‍ത്തിയ ആ ജര്‍മന്‍ ഷെഫേഡ് കുടുംബത്തിനിപ്പോള്‍ ജീവനാണ്. 

മാരക വിഷമുള്ള ഒരു പാമ്പിന്റെ ആക്രമണത്തിലാണ് ആ പട്ടി ജീവച്ഛവമായത്. ആ പാമ്പിന്റെ കൊത്ത് പട്ടി ഏറ്റു വാങ്ങിയില്ലായിരുന്നുവെങ്കില്‍, ഈ അവസ്ഥയില്‍ കിടക്കേണ്ടിയിരുന്നത് ആ വീട്ടിലെ ഏഴു വയസ്സുകാരിയാണ്. അവളെ രക്ഷിക്കാനാണ് അവന്‍ മരണം വരിക്കാന്‍ തയ്യാറായത്. 

ടമ്പായിലാണ് ആ കുടുംബം. ആര്‍ക്കും വേണ്ടാത്ത അവസ്ഥയില്‍ തെരുവില്‍നിന്ന് ഏറ്റെടുത്തതാണ് ആ പട്ടിയെ. ആ വീട്ടിലെ മോളി ഡെല്യൂക എന്ന ഏഴു വയസ്സുകാരിയുടെ കളിത്തോഴനായിരുന്നു അവന്‍. 

കഴിഞ്ഞ ദിവസമാണ് ആ സംഭവം നടന്നത്. ' ഞങ്ങള്‍ നോക്കുമ്പോള്‍ പട്ടി മുമ്പോട്ടും പിന്നോട്ടും ചാടുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. കുട്ടിയെ ആക്രമിക്കാന്‍ വന്ന പാമ്പിനു മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു അവന്‍. അടുത്തു ചെന്നപ്പോള്‍ അവന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍ കണ്ടു'-കുട്ടിയുടെ അമ്മ ദോന്യ  പറയുന്നു.  

മാരകമായ മൂന്ന് ആക്രമണങ്ങളാണ് പട്ടി നേരിട്ടത്. അബോധാവസ്ഥയിലായ അവന് ആശുപത്രിയില്‍ വെച്ച് മൂന്ന് ഡോസ് ആന്റിവെനം നല്‍കിയിരുന്നു. ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്യാതെ കിടക്കുകയാണ് ഹോസ് എന്ന ഈ പട്ടി. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?