
മോസ്കോ: അപകടകരമായ പരീക്ഷണം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് റഷ്യന്‍ സൈനിക. റഷ്യയിലാണ് സിനിമസീനുകളെ വെല്ലുന്ന തരത്തില്‍ അതി സാഹസികത അരങ്ങേറിയത്.സൈനികര്‍ക്ക് സ്ഫോടനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതായിരുന്നു ഈ കവചം. ശരീരമാസകലം മറയ്ക്കുന്ന ഈ കവചം സ്ഫോടനശക്തി ഒട്ടും തന്നെ അകത്തു പ്രവേശിക്കാത്ത തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
സ്ഫോടനസംരക്ഷണകവചത്തിന്റെ പരീക്ഷണാര്‍ത്ഥം ഒരു സൈനിക ഇത് ധരിക്കുകയും കൃത്രിമമായി ഉണ്ടാക്കിയ സ്ഫോടനത്തിനിടയിലൂടെ നടന്നുകൊണ്ട് ഇതിന്റെ പരീക്ഷണം വിജയത്തിലെത്തിക്കുകയും ചെയ്തു. പൊട്ടിത്തെറിക്കുന്ന ബോംബുകള്‍ക്കും ആളിക്കത്തുന്ന തീ നാളങ്ങള്‍ക്കുമിടയിലൂടെ ധൈര്യപൂവം നടന്നുവരുന്ന സൈനികയുടെ വീഡിയോ റഷ്യന്‍ ഉപമന്ത്രി ദിമിത്രി റോഗോസ്സിനാണ് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം