
പത്തനംതിട്ട: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവേചനം എടുത്തുകളഞ്ഞ് എല്ലാ സ്ത്രീകള്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയെ ചൊല്ലിയുള്ള കലഹം പുതിയ തലങ്ങളിലേക്ക്. ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്ക്കെതിരായ അധിക്ഷേപങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന പേരില്‍ നടക്കുന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിക്കല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ് ഒരു വിഭാഗം.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സംഘപരിവാരമുഖമുള്ള സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം. സമരത്തിനെത്തിയ സ്ത്രീകള്‍ പിണറായിയെ ജാതികൂട്ടി തെറിവിളിക്കുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.
'ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് സ്ത്രീ നടത്തിയത്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ സ്ത്രീയ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Chat conversation end Type a message...
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.