ഈ വിവാഹബന്ധം തുടരാനാകില്ല, ഒരു കോടി രൂപ തരണമെന്ന് ഭാര്യ, അനുകൂലവിധിയുമായി കോടതി

By Web TeamFirst Published Oct 9, 2018, 7:43 PM IST
Highlights

ഭര്‍ത്താവും ബന്ധുക്കളും കൂടി ക്രൂരമായി പെരുമാറിയിരുന്നു. നിര്‍ബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കിയിരുന്നു. ആ തുകയാണ് യുവതി തിരികെ ആവശ്യപ്പെട്ടത്. വിവാഹമോചന പത്രത്തില്‍ യുവതിയെ ഒപ്പിടീച്ചതും ബലമായിത്തന്നെയാണ്. 

ദില്ലി: തനിക്കിങ്ങനെയൊരു ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാനാകില്ലെന്നും താന്‍ നല്‍കിയ പണം ഭര്‍ത്താവില്‍ നിന്ന് തിരികെ കിട്ടണമെന്നും ഭാര്യ കോടതിയില്‍. ഒടുവില്‍ അനുകൂല വിധി. യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ കോടതിവിധി. 16 മാസം കൊണ്ട് നാലു ഗഡുക്കളായി ഭര്‍ത്താവ് ഒരു കോടി രൂപ നല്‍കണം. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. 

ഭര്‍ത്താവും ബന്ധുക്കളും കൂടി ക്രൂരമായി പെരുമാറിയിരുന്നു. നിര്‍ബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കിയിരുന്നു. ആ തുകയാണ് യുവതി തിരികെ ആവശ്യപ്പെട്ടത്. വിവാഹമോചന പത്രത്തില്‍ യുവതിയെ ഒപ്പിടീച്ചതും ബലമായിത്തന്നെയാണ്. 

ഭാര്യയും ഭര്‍ത്താവുമായി ഇനി ജീവിക്കാനാവില്ലെന്ന് യുവതിയുടെ ഭര്‍ത്താവും കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയാണ് തീരുമാനമെങ്കില്‍ തര്‍ക്കമെന്തിനാണ് എന്ന് ചോദിച്ചു. പണമാണ് പ്രശ്നമെങ്കില്‍ അത് നല്‍കി മറ്റു കോടതിയിലും ഇതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ തീര്‍പ്പാക്കാനും ആവശ്യപ്പെട്ടു. 

ഡെല്‍ഹി, ഫരീദാബാദ് കോടതികളിലും ഇതുമായി ബന്ധപ്പെട്ട് ഇരുവരും കേസ് നല്‍കിയിരുന്നു. 1.25 കോടിയാണ് ആവശ്യപ്പെട്ടത്. ഒരു കോടിയാണ് കോടതി നല്‍കാന്‍ വിധിച്ചത്.  

click me!