സച്ചിന്‍റെയും ഭവ്യയുടെ പ്രണയവും പോരാട്ടവും വിജയത്തിലേക്ക്.!

Published : Sep 14, 2018, 10:07 PM ISTUpdated : Sep 19, 2018, 09:26 AM IST
സച്ചിന്‍റെയും ഭവ്യയുടെ പ്രണയവും പോരാട്ടവും വിജയത്തിലേക്ക്.!

Synopsis

വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചു.

മലപ്പുറം: ക്യാന്‍സറിനോട് പൊരുതി പ്രണയം കൊണ്ട് തോല്‍പ്പിച്ച് മലയാളിയുടെ മനസില്‍ ഇടം നേടിയവരാണ് സച്ചിനും ഭവ്യയും. ക്യാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച ഇരുവരുടെയും കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഭവ്യയുടെ ഏറ്റവും പുതിയ പരിശോധന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച വാര്‍ത്ത എല്ലാവരിലും സന്തോഷം ഉണ്ടാക്കും. രോഗത്തെ കുറിച്ച് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ സച്ചിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഒരോരുത്തരുടെയും പ്രാര്‍ത്ഥനയാണെന്ന് സാരം, ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരെയും അനുഗ്രഹിച്ചതിന് സ്‌നേഹിച്ചതിന്, ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച ഭവ്യക്ക് ഓപ്പറേഷന് തയ്യാറാവാന്‍ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.’

സച്ചിന്‍റെയും ഭവ്യയുടെയും പ്രണയവും വിവാഹവും മലയാളിയുടെ നിറഞ്ഞ അനുഗ്രഹത്തോടയായിരുന്നു. ഭവ്യയ്ക്ക് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചിട്ടും അവളെ കൈവിടാതെ കൂടെനിന്നു സച്ചിന്‍. 

അവളുടെ ചികില്‍സയ്ക്കായി അവനും ജോലിക്കിറങ്ങി. ഒടുവില്‍ കീമോ ചികില്‍സ പുരോഗമിക്കുന്നതിനിടയില്‍ കാന്‍സറിനെ പ്രണയം കൊണ്ട് മറികടന്ന് അവളെ ജീവിതസഖിയാക്കി.

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി