വല്ലാത്ത തീറ്റ തന്നെ ഈ അച്ഛനും മകനും; ഒമ്പത് പ്ലേറ്റ് ചോറ്, ഇരുപത്തിമൂന്ന് പൊറോട്ട, അഞ്ച് കിലോ മട്ടന്‍ ബിരിയാണി

Published : Sep 29, 2018, 10:14 AM IST
വല്ലാത്ത തീറ്റ തന്നെ ഈ അച്ഛനും മകനും; ഒമ്പത് പ്ലേറ്റ് ചോറ്, ഇരുപത്തിമൂന്ന് പൊറോട്ട, അഞ്ച് കിലോ മട്ടന്‍ ബിരിയാണി

Synopsis

ശാപ്പാട് രാമന്‍ ഒറ്റക്കല്ല, ചിലപ്പോള്‍ ശാപ്പാട് രാമനും മകനും കൂടിയാണ് തീറ്റ. അച്ഛനും മകനും മത്സരിച്ച് കഴിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കായാലും ഒരു ബിരിയാണി വാങ്ങിച്ചു കഴിക്കാന്‍ തോന്നും.   

തിരുവനന്തപുരം: തിന്നുതിന്ന് പേരു കേള്‍പ്പിക്കുന്നൊരാളുണ്ട്, തീറ്റ റപ്പായി അല്ല, ഒരു ശാപ്പാട് രാമന്‍. ഒമ്പത് പ്ലേറ്റ് ചോറാണ് 18 മിനിറ്റും ഒമ്പത് സെക്കന്‍ഡും കൊണ്ട് ശാപ്പാട് രാമന്‍ കഴിച്ചത്. 

തീര്‍ന്നില്ല, അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്‍ ചിക്കന്‍, എട്ട് മിനിറ്റ് കൊണ്ട് അഞ്ച് കിലോ മട്ടന്‍ ബിരിയാണി, ഏഴു മിനിറ്റ് കൊണ്ട് 200 ചക്കച്ചുളകള്‍ ഇതൊക്കെയാണ് ശാപ്പാട് രാമന്‍റെ തീറ്റ വിശേഷങ്ങള്‍. 

ശാപ്പാട് രാമന്‍ ഒറ്റക്കല്ല, ചിലപ്പോള്‍ ശാപ്പാട് രാമനും മകനും കൂടിയാണ് തീറ്റ. അച്ഛനും മകനും മത്സരിച്ച് കഴിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കായാലും ഒരു ബിരിയാണി വാങ്ങിച്ചു കഴിക്കാന്‍ തോന്നും. 

23 പൊറോട്ട കഴിച്ചത് 12 മിനിറ്റ് കൊണ്ടാണ്. അച്ഛനും മകനും കൂടി മൂന്നു മിനിറ്റ് കൊണ്ട് കഴിച്ചു തീര്‍ത്തത് പകുതി വേവിച്ച അമ്പത് നാടന്‍ കോഴി മുട്ടയാണ്. 

നിരവധി പേരാണ് യൂട്യൂബില്‍ ഇവരുടെ 'ഈറ്റിങ് ചലഞ്ച്' വീഡിയോ ഫോളോ ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും. കാഴ്ചക്കാരുടെ ചലഞ്ചും അച്ഛനും മകനും ഏറ്റെടുക്കും. 

ശാപ്പാട് രാമന്‍ (saapattu raman) യൂട്യൂബ് ചാനലിന് 10 മില്ല്യണ്‍ വ്യൂസ് ആയപ്പോള്‍ 100 കിലോഗ്രാം വെജിറ്റബിള്‍ ബിരിയാണി തയ്യാറാക്കി കൊടുത്തും കഴിച്ചുമാണ് രാമനും മകനും ആഘോഷിച്ചത്. 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്