
ബംഗളൂരു: മക്കള്‍ക്ക് ഏറെ ഇഷ്ടവും ബഹുമാനവും അമ്മയോടായിരിക്കും. അവരുടെ വിജയത്തിന് പിറകില്‍ ഈ അമ്മയുടെ സാന്നിധ്യവുമുണ്ടാകാം. അങ്ങനെ അമ്മയുടെ കാലില്‍ തൊട്ട് നമസ്കരിക്കുന്ന ഒരു മകന്‍റെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.
കൃഷിയിടത്തിന് സമീപം നില്‍ക്കുന്ന അമ്മയുടെ കാലില്‍ നമസ്കരിക്കുകയാണ് പൊലീസുകാരനായ മകന്‍. അമ്മ അദ്ദേഹത്തെ തോളില്‍ പിടിച്ച് ഉയര്‍ത്തുന്നുമുണ്ട്.
കര്‍ണാടക പൊലീസിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഭാസ്കര്‍ റാവുവാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസാണ് അത് വാര്‍ത്തയാക്കിയത്. 'നന്ദിയുള്ള മകന്‍' എന്നാണ് റാവു ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടക പൊലീസിലെ സബ് ഇന്‍സ്പെക്ടറാണ് മകന്‍. മകന്‍റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ മകന് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് മകന്‍ നാട്ടിലെത്തി അമ്മയെ നമസ്കരിച്ചത്.
കര്‍ണാടക പൊലീസ് ഒദ്യോഗിക പേജിലടക്കം നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.