ട്രെയിന്‍റെ മുന്നില്‍ അഭ്യാസം; ഏഴുകുട്ടികളെക്കുറിച്ച് അന്വേഷണം

Published : Jul 17, 2016, 09:20 AM ISTUpdated : Oct 04, 2018, 05:43 PM IST
ട്രെയിന്‍റെ മുന്നില്‍ അഭ്യാസം; ഏഴുകുട്ടികളെക്കുറിച്ച് അന്വേഷണം

Synopsis

ഗസിയാബാദ്: ട്രെയിന്‍ വരുമ്പോള്‍ ഏഴു കുട്ടികള്‍ റെയില്‍വേ പാലത്തില്‍ നിന്നും താഴെ വെളളത്തിലേക്ക് എടുത്തു ചാടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ആരാണ് കുട്ടികളെന്നോ എവിടെയാണ് സംഭവിച്ചതെന്നോ കൃത്യമായ വിവരമില്ലെങ്കിലും വീഡിയോ വൈറലാകുകയാണ്. 

അടിവസ്ത്രം മാത്രമിട്ട് പാലത്തില്‍ ഏഴു കുട്ടികള്‍ കയറി നില്‍ക്കുന്നതും ട്രെയിന്റെ ശബ്ദം അടുത്തു വരുമ്പോള്‍ ചാടാന്‍ തയ്യാറായി എഴുന്നേറ്റ് നില്‍ക്കുന്നതും ട്രെയിന്‍ തൊട്ടടുത്ത് എത്തുമ്പോള്‍ പാലത്തിന് താഴെ വെള്ളത്തിലേക്ക് ചാടുന്നതും പിന്നീട്  നീന്തിപോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. ട്രെയിന്‍ വരുന്നതും കുട്ടികള്‍ പാലത്തില്‍ നിന്നും ചാടുന്നതും തമ്മില്‍ ഏതാനും സെക്കന്റുകളുടെ അകലം മാത്രമാണുള്ളത്.

വീഡിയോ വൈറലായി മാറിയതോടെ ഗസിയാബാദിലെ പോലീസും റെയില്‍വേ അധികൃതരും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. മസൂരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍  സ്ഥിതി ചെയ്യുന്ന അപ്പര്‍ ഗംഗാ കനാല്‍ പാലത്തിന് മുകളിലൂടെയുള്ള പാലമാണ് എന്നാണ് കരുതുന്നത്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'പണം മാത്രം മതിയോ സമാധാനം വേണ്ടേ? ജോലിയുപേക്ഷിച്ച ശേഷം സി​ഗരറ്റ് വലി പോലും കുറഞ്ഞു'; യുവാവിന്റെ പോസ്റ്റ്
കാന്താരി കൃഷി ചെയ്യാം സിമ്പിളായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ