മൂന്നര പതിറ്റാണ്ടിന് ശേഷം വിട്ടില്‍ മടങ്ങിയെത്തിയ സ്മൃതിക്ക് ആ കാഴ്ച കണ്ടുനില്‍ക്കാനായില്ല; കണ്ണ് നിറഞ്ഞ് കേന്ദ്രമന്ത്രി

Published : Sep 15, 2018, 01:26 PM ISTUpdated : Sep 19, 2018, 09:26 AM IST
മൂന്നര പതിറ്റാണ്ടിന് ശേഷം വിട്ടില്‍ മടങ്ങിയെത്തിയ സ്മൃതിക്ക് ആ കാഴ്ച കണ്ടുനില്‍ക്കാനായില്ല; കണ്ണ് നിറഞ്ഞ് കേന്ദ്രമന്ത്രി

Synopsis

ബാല്യവും യൗവ്വനവും ആഘോഷിച്ച തന്‍റെ വീട്ടിലേക്ക് ഏക്താ കപൂറിന്റെ വെബ് സീരിസിന് വേണ്ടിയായിരുന്നു സ്മൃതി മടങ്ങിയെത്തിയത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ തിരിച്ചുവരവില്‍ കണ്ട കാഴ്ച അവരെ അത്രമേല്‍ വേദനിപ്പിക്കുന്നതായിരുന്നു. ഗുരുഗ്രാമിലെ ആ വീട് ഇന്ന് ഒരു കടയായി മാറിക്കഴിഞ്ഞുവെന്നത് കണ്ണുനീരൊഴുക്കിയാണ് സ്മൃതി കണ്ടുനിന്നത്

ദില്ലി: ബിജെപി മന്ത്രിസഭയിലേക്ക് താരപകിട്ടോടെയാണ് സ്മൃതി ഇറാനി കടന്നുവന്നത്. തിരഞ്ഞെടുപ്പ് ഗോദയില്‍ പരാജയം രുചിച്ചെങ്കിലും രാഹുലിനെ വിറപ്പിച്ച സ്മൃതിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മോദിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സീരിയലിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്ന്  പക്വതയുള്ള രാഷ്ട്രീയ നേതാവായി വളര്‍ന്ന സ്മൃതി മൂന്നരപതിറ്റാണ്ടിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ അത്രമേല്‍ വേദനിപ്പിക്കുന്നതായിരുന്നു.

ബാല്യവും യൗവ്വനവും ആഘോഷിച്ച തന്‍റെ വീട്ടിലേക്ക് ഏക്താ കപൂറിന്റെ വെബ് സീരിസിന് വേണ്ടിയായിരുന്നു സ്മൃതി മടങ്ങിയെത്തിയത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ തിരിച്ചുവരവില്‍ കണ്ട കാഴ്ച അവരെ അത്രമേല്‍ വേദനിപ്പിക്കുന്നതായിരുന്നു. ഗുരുഗ്രാമിലെ ആ വീട് ഇന്ന് ഒരു കടയായി മാറിക്കഴിഞ്ഞുവെന്നത് കണ്ണുനീരൊഴുക്കിയാണ് സ്മൃതി കണ്ടുനിന്നത്.

എ.എല്‍.ടി ബാലാജി ചാനലിന് വേണ്ടി ഏക്താ കപൂര്‍ അണിയിച്ചൊരുക്കുന്ന 'ഹോം' എന്ന വെബ് സീരിസിന് വേണ്ടിയാണ് സ്മൃതി വിട്ടിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയ അവര്‍ക്ക് വീടിന്‍റെ ഇന്നത്തെ അവസ്ഥ കണ്ട് ആദ്യം പിടിച്ചുനില്‍ക്കാനായില്ലെങ്കിലും പിന്നീട് നാട്ടുകാരുമായി പഴയ സൗഹൃദം പുതുക്കിയാണ് മടങ്ങിയത്.

പഴയകാലത്തിലെ സുന്ദരമായ ഓര്‍മ്മകളിലേക്കുള്ള പിന്‍മടക്കം എന്നായിരുന്നു സ്മൃതി സന്ദര്‍ശനത്തെക്കുറിച്ച് വിവരിച്ചത്. വീട്ടിലേക്ക് മടങ്ങിയെത്തി കണ്ണീരോടെ നില്‍ക്കുന്ന സ്മൃതിയുടെ വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു