മകന്‍ ചെറിയൊരു കുസൃതി കാണിച്ചു; അമ്മയ്ക്ക് നഷ്ടം ലക്ഷങ്ങള്‍

Published : Oct 21, 2018, 06:40 PM ISTUpdated : Oct 21, 2018, 06:42 PM IST
മകന്‍ ചെറിയൊരു കുസൃതി കാണിച്ചു; അമ്മയ്ക്ക് നഷ്ടം ലക്ഷങ്ങള്‍

Synopsis

എന്തോ തിരക്കിലായിരുന്നു അവള്‍. പെട്ടെന്നാണ് പെയിന്‍റിന്‍റെ വല്ലാത്ത മണം മുറിയിലേക്കടിച്ചു കയറിയത്. കാര്യം തിരക്കാന്‍ ലിവിങ്ങ് റൂമിലെത്തിയതും ആള് ഞെട്ടിപ്പോയി. 

മൂന്നു വയസുകാരന്‍റെ കുസൃതിയും ഒരു ബക്കറ്റ് പെയിന്‍റും കൂടിയായപ്പോള്‍ അമ്മയ്ക്ക് നഷ്ടം വന്നത് ലക്ഷങ്ങളാണ്. യു.കെയിലാണ് സംഭവം. 25 വയസുകാരിയായ കോമ്പര്‍ അതിഥികളെ പ്രതീക്ഷിച്ച് ഒരാഴ്ച മുമ്പ് വീടിന്‍റെ ലിവിങ് റൂമിലെ സോഫയും, കാര്‍പെറ്റുമെല്ലാം മാറ്റി അടിപൊളിയാക്കിയിരുന്നു. മൂന്നര ലക്ഷം രൂപയാണ് അതിനായി ഇവര്‍ മുടക്കിയത്. പക്ഷെ, മകന്‍ ഓളിന്‍റെ കുസൃതി എല്ലാം തകിടം മറിച്ചു. 

എന്തോ തിരക്കിലായിരുന്നു അവള്‍. പെട്ടെന്നാണ് പെയിന്‍റിന്‍റെ വല്ലാത്ത മണം മുറിയിലേക്കടിച്ചു കയറിയത്. കാര്യം തിരക്കാന്‍ ലിവിങ്ങ് റൂമിലെത്തിയതും ആള് ഞെട്ടിപ്പോയി. മൂന്നര ലക്ഷം ചെലവഴിച്ച് പുത്തയാനൊരുക്കിയ സോഫയുടെ കവറും കാര്‍പെറ്റുമെല്ലാം എമള്‍ഷെന്‍ പെയിന്‍റില്‍ മുങ്ങിയിരിക്കുന്നു. 

മകനായിരുന്നു പിന്നില്‍. അവന്‍റെ ഉടുപ്പിലും നിലത്തുമെല്ലാം പെയിന്‍റായിട്ടുണ്ട്. എന്തായാലും ഒടുക്കം അമ്മയും അമ്മമ്മയും കൂടി മുറി ഒരുവിധം വൃത്തിയാക്കിയെടുത്തു. 1,15,255 രൂപയായിരുന്നു കാര്‍പെറ്റിന്. നഷ്ടപ്പെട്ട ഉപകരണങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സുണ്ടായിരുന്നതുകൊണ്ട് ഒരുവിധം രക്ഷപ്പെട്ടു.

ഓളിനോട് എന്താടാ നീയീ കാണിച്ചേ എന്ന് ചോദിച്ചപ്പോഴാകട്ടെ എന്തോ അബദ്ധം ചെയ്തുവെന്ന മട്ടിലുള്ള നോട്ടം മാത്രമായിരുന്നു ആളുടെ മറുപടി. 

PREV
click me!

Recommended Stories

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്