
ഡള്ളാസ്: കടക്കെണിയില്‍പ്പെട്ട് പണം കണ്ടെത്താന്‍ ആകെയുണ്ടായിരുന്ന മോതിരം വില്‍ക്കാന്‍ സമീപിച്ച അമ്മയേയും രണ്ട് മക്കളേയും ഞെട്ടിച്ച് സിറിയക്കാരനായ ജ്വല്ലറിയുടമ. അമേരിക്കയില്‍ നിന്നാണ് ഹൃദയസ്പര്‍ശ വീഡിയോ വന്നിരിക്കുന്നത്. ഒരു കോടിയില്‍ ഏറെപ്പേരാണ് ജൂലൈ 17ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത്. ഒപ്പം ലക്ഷക്കണക്കിന് ഷെയറും ലഭിച്ചു.
കടംവീട്ടാനുള്ള പണം കണ്ടെത്താന്‍ അമേരിക്കന്‍ യുവതിയും മക്കളും ജ്വല്ലറിയിലേക്ക് കടന്നുവരുന്നതാണ് വീഡിയോയില്‍. എന്തിനാണ് മോതിരം വില്‍ക്കുന്നതെന്ന് ജ്വല്ലറിയുടമ യുവതിയോട് ചോദിക്കുന്നു. പാപ്പരായെന്നും കയ്യില്‍ പണമൊന്നുമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. മാല പരിശോധിച്ച ശേഷം പാപ്പരായ ഒറ്റ കാരണം കൊണ്ടാണോ മോതിരം വില്‍ക്കുന്നതെന്ന് വീണ്ടും ജ്വല്ലറിയുടമ ചോദിക്കുന്നു.
തന്‍റെ അമ്മ തന്നതാണ് മോതിരമാണെന്നും വേറെ വഴിയില്ലാത്തതിനാലാണ് വില്‍ക്കാന്‍ വന്നതെന്നുമാണ് യുവതിയുടെ പ്രതികരണം. ഇതിനോടുള്ള ജ്വല്ലറിയുടമയുടെ പ്രതികരണം ഏവരേയും ആശ്ചര്യപ്പെടുത്തുന്നതാണ്.
മോതിരത്തിന്‍റെ പണവും മോതിരവും യുവതിയ്ക്ക് ജ്വല്ലറിയുടമ തിരികെ നല്‍കുന്നതാണ് പിന്നീടുള്ള കാഴ്ച്ച. ‘നിങ്ങള്‍ പറഞ്ഞില്ലെ മാല നിങ്ങള്‍ക്ക് ലഭിച്ച സമ്മാനമാണെന്ന്. അതിനാല്‍ ഇതു കൈയ്യില്‍ വെക്കുക’ എന്ന മറുപടിയും. ഇത്രയും പറഞ്ഞ് ഒരു കഷണം പേപ്പറെടുത്ത് സ്വന്തം നമ്പര്‍ എഴുതി യുവതിക്ക് നല്‍കി ഇങ്ങനെ പറഞ്ഞു.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം. എന്ന് പറഞ്ഞാണ് ജ്വല്ലറിയുടമ യുവതിയെ തിരിച്ചയക്കുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.