
കിംബര്‍ ബര്‍മഡസ് ചിക്കാഗോയിലെ ഒരു സ്കൂളില്‍ അധ്യാപികയാണ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കഥ വൈറലാവുകയാണ്. അതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആളുകള്‍ അവളുടെ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ചെയ്ത നന്മയുടെ കഥയാണിത്.
കിംബര്‍ ഫേസ്ബുക്കില്‍ പറയുന്നു, 'സൌത്ത് വെസ്റ്റ് ഫ്ലൈറ്റ് 1050 ല്‍ യാത്ര ചെയ്യുകയായിരുന്നു ഇന്നലെ ഞാന്‍. അടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് എന്താണ് ജോലിയെന്ന് ചോദിച്ചു. എനിക്ക് സംസാരിക്കാനിഷ്ടമായിരുന്നത് കൊണ്ട് ഞാനും സംഭാഷണം തുടര്‍ന്നു. അധ്യാപികയാണ്, അധ്യാപനം എന്‍റെ പാഷനാണ്. എന്‍റെ ജോലിയെ ഞാനെത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ജോലിയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്താണെന്നും അദ്ദേഹം ചോദിച്ചു. അപ്പോഴാണ് ചെറിയ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞത്. സ്കൂള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും, കുട്ടികളുടെ ബുദ്ധിമുട്ടും എല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം സ്കൂളിന്‍റെ വിലാസവും മറ്റു വിവരങ്ങളും ചോദിച്ചത്. അദ്ദേഹത്തിന്‍റെ കമ്പനി ഇത്തരം സ്കൂളുകള്‍ക്ക് വേണ്ടി എന്തെങ്കിലും സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഞാന്‍ വിലാസവും വിവരവും നല്‍കുവാന്‍ മടിച്ചു. പകരം സ്കൂളിന്‍റെ ഈമെയില്‍ ഐഡി നല്‍കി. പിന്നെയാണ് ഒരദ്ഭുതം സംഭവിച്ചത്. എന്‍റെ പിന്നിലിരുന്ന മനുഷ്യന്‍ എന്‍റ ചുമലില്‍ തട്ടി. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഞങ്ങളുടെ സംഭാഷണം അനുവാദമില്ലാതെ കേട്ടതില്‍ സോറി പറഞ്ഞു. പിന്നീട് കുറേ പണമെടുത്ത് എന്‍റെ കയ്യില്‍ത്തന്നു. എന്നിട്ട് പറഞ്ഞു ഇതുകൊണ്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യൂവെന്ന്. ഞാനാകെ അമ്പരപ്പിലായിരുന്നു. ഒരു അപരിചിതന്‍ അങ്ങനെ പ്രവര്‍ത്തിച്ചതില്‍ എനിക്ക് അദ്ഭുതം തോന്നി. അത് ആയിരത്തിന്‍റെ നോട്ടുകളായിരുന്നു. ഞാന്‍ കരഞ്ഞു തുടങ്ങി. ഞാനദ്ദേഹത്തിന് നന്ദി പറഞ്ഞു. അതുകൊണ്ട് എന്‍റെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും മറ്റും വാങ്ങുമെന്ന് പറഞ്ഞു. ഞാനാ പണം അപ്പോള്‍ എണ്ണിയിട്ടില്ലായിരുന്നു. പിന്നീട് എണ്ണിനോക്കിയപ്പോള്‍ അത് മുപ്പത്തിഅയ്യായിരം രൂപയോളമുണ്ടായിരുന്നു.
പിന്നെയും അദ്ഭുതം സംഭവിച്ചു. എന്‍റെ മറ്റൊരു ഭാഗത്തിരുന്നയാള്‍ പറഞ്ഞു, അയാളും ഞങ്ങളുടെ സംഭാഷണമെല്ലാം കേട്ടു. അയാളുടെ കയ്യില്‍ അത്രയൊന്നും തരാനുണ്ടാകില്ല എന്ന്. അയാള്‍ ആയിരത്തിയഞ്ഞൂറോളം രൂപ തന്നു. ഇപ്പുറത്തിരുന്നൊരാളും തന്നു കുറച്ചു പണം. ഞാനെന്നെയും സ്കൂളിനേയും കുറിച്ച് പറഞ്ഞത് പണം ശേഖരിക്കാനായിരുന്നില്ല. പക്ഷെ, ആ മനുഷ്യരെല്ലാം എന്നെ സഹായിച്ചു.
ഞാനാകെ അമ്പരന്നിരിക്കുകയാണ്. ഈ ലോകത്ത് എത്ര മാത്രം നല്ല മനുഷ്യരാണ്. ഞാനെന്‍റെ വിദ്യാര്‍ഥികള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഈ അപരിചിതരായ ആള്‍ക്കാരോട് ഞാന്‍ നന്ദി പറയുന്നു. എനിക്കവരുടെ ആരുടേയും പേര് പോലും അറിയില്ല. അവര്‍ തിരിച്ചറിയപ്പെടണം. ഈ ലോകത്തുള്ള എല്ലാ നല്ല മനുഷ്യരോടും ഞാന്‍ നന്ദി പറയുന്നു. ഒരു കുട്ടി പോലും ഇവിടെ ഒന്നുമില്ലാതെ ആയിപ്പോകരുത്. സംസാരിക്കാനായി എനിക്ക് കിട്ടിയ കഴിവ് മറ്റുള്ളവര്‍ക്ക് ഉപകാരമായി മാറി. ഈ കഥ എല്ലാവരും അറിയണമെന്നുണ്ട്. അാതണ് ഷെയര്‍ ചെയ്തത്. ആ അപരിചിതര്‍ക്കും അവരുടെ നല്ല മനസിന് ഞാന്‍ നന്ദി പറയുന്നു.'
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം