
ഈ ഗ്രാമത്തിലെ സ്ത്രീകള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ തലമുടി മുറിക്കൂ. അത് മിക്കവാറും വിവാഹത്തിന് തൊട്ടുമുമ്പാവും. ചൈനയിലെ ഹുവാന്‍ഗ്ലുവോ യയാവോ ഗ്രാമത്തിലെ യാവോ വിഭാഗക്കാര്‍ക്കിടയിലാണ് ഈ വിചിത്രമായ രീതി.
Image Courtesy: Mashable
ഇവിടെ തീരുന്നില്ല ഈ ഗ്രാമത്തിന്റെ വിശേഷം. ഇവിടെയുള്ള സ്ത്രീകള്‍ എല്ലാ വര്‍ഷവും ഒരു ദിവസം പുഴക്കരയില്‍ ഒന്നിച്ചു കൂടും. നീളന്‍ മുടിയുടെ ആഘോഷമാണ് അന്ന്. സ്‌കാര്‍ഫിനുള്ളില്‍ പതിവായി മൂടിവെയ്ക്കുന്ന നീളന്‍ മുടി അന്ന് പുറത്തെടുത്ത് കഴുകി വൃത്തിയാക്കുകയാണ് ചെയ്യുന്നത്. പുഴക്കരയില്‍ വെച്ച് ഇവര്‍ മുടി ഭംഗിയായി പിന്നിവെക്കുകയും ചെയ്യുന്നു.
ഈ നീളന്‍മുടിക്കാരികളുടെ വിശേഷം ഇവിടെയും തീരുന്നില്ല. നീളന്‍ മുടിക്കാരികളുടെ ഗ്രാമം എന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡും ഇവര്‍ നേടിയിട്ടുണ്ട്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം