
ഹ്യൂസ്റ്റണ്‍: ഈ രണ്ട് വെയിട്രസുമാരെ ഈ കുട്ടി ഒരിക്കലും മറക്കില്ല. കാരണം, ഈ നാലുവയസുകാരന് ആദ്യമായാവും ഇങ്ങനെയൊരു പിറന്നാള്‍ അനുഭവം. തങ്ങളുടെ സ്നേഹവും, നന്മയുംകൊണ്ട് വളരെ വ്യത്യസ്തമായൊരു പിറന്നാള്‍ സമ്മാനമാണ് 'ടെന്നസീ ഡിന്നറി'ലെ ഈ ജോലിക്കാര്‍ കുട്ടിക്ക് നല്‍കിയത്.
വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഒക്ടാവിയസ് മിഷേല്‍ എന്ന നാലുവയസുകാരന്‍ അമ്മയ്ക്കും, അമ്മാവനും ഒപ്പമാണ് തന്‍റെ നാലാം പിറന്നാള്‍ ആഘോഷിക്കാന്‍ റെസ്റ്റോറന്‍റിലെത്തിയത്.
റസ്റ്റോറന്‍റില്‍ സാധാരണയായി പിറന്നാളാഘോഷിക്കാനുള്ള അവസരമുണ്ട്. എന്നാല്‍, അതിലേറ്റവും മനോഹരവും വ്യത്യസ്തവുമായ പിറന്നാളാഘോഷമായിരുന്നു ഒക്ടാവിയസിന്‍റേത്. അവന്‍റെ പിറന്നാളാണെന്നറിഞ്ഞതോടെ എല്ലാവരും പാട്ടുപാടി ഒക്ടാവിയസിനെ വരവേറ്റു. എന്നാല്‍, അവന് കേള്‍വിശക്തിയില്ലായിരുന്നു.
''അവന്‍ അവന്‍റെ അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നു. തൊട്ടപ്പുറത്ത് ഞാനുണ്ടായിരുന്നു. അവന്‍റെ അമ്മ അവനോട് ആംഗ്യഭാഷയില്‍ സംസാരിക്കുകയായിരുന്നു. '' ജോലിക്കാരിലൊരാളായ മറാസ്കോ പറയുന്നു.
മറാസ്കോ കൂടെ ജോലി ചെയ്യുന്ന ബ്രാന്‍ഡീ വൈറ്റിനോട് ചോദിച്ചു, ആംഗ്യഭാഷ അറിയുമോ എന്ന്. അങ്ങനെ, രണ്ടുപേരും യൂട്യൂബ് വീഡിയോ നോക്കി എങ്ങനെയാണ് ആംഗ്യഭാഷയില്‍ (sign language) 'ഹാപ്പി ബര്‍ത്ത് ഡേ' എന്ന് പറയുക എന്ന് പഠിച്ചത്.
ഒക്ടാവിയസിനോട് ആംഗ്യഭാഷയില്‍ പിറന്നാള്‍ ആശംസകളറിയിച്ചപ്പോള്‍ അവനും അമ്മയും അദ്ഭുതപ്പെട്ടുപോയി. അതുവരെ അമ്മയും ടീച്ചറുമല്ലാതെ അവനോടാരും സൈന്‍ ലാംഗ്വേജില്‍ സംസാരിച്ചിട്ടില്ലായിരുന്നു. തന്‍റെ മകന് കിട്ടിയ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമിയിരുന്നു ഇതെന്നാണ് ഒക്ടാവിയസിന്‍റെ അമ്മ പറയുന്നത്.
വീഡിയോ: