അഞ്ച് വര്‍ഷം കൊണ്ട് 1300 പാമ്പുകളെ രക്ഷിച്ച ഹോം ഗാര്‍ഡ്

By Web TeamFirst Published Feb 16, 2019, 7:42 PM IST
Highlights

പാമ്പ് കടിച്ചയുടനെ അതിനെ കൃഷ്ണ സാഗര്‍ തല്ലിക്കൊന്നു. പിന്നാലെ, ഡോക്ടറുടെ അടുത്തേക്കും പോയി. ഡോക്ടറിനും അത്  വിഷമില്ലാത്ത പാമ്പാണെന്ന് മനസിലായിരുന്നില്ല. അങ്ങനെ മരുന്ന് നല്‍കി. നല്‍കിയ മരുന്ന് കൃഷ്ണ സാഗറിനെ ചതിച്ചു. അങ്ങനെ നേരെ അടുത്ത ഡോക്ടറുടെ അടുത്തേക്ക്. ആ ഡോക്ടര്‍ക്ക് ഉടനെ തന്നെ കടിച്ച പാമ്പ് ഏതാണെന്ന് മനസിലായി. മരുന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള മരുന്നും വേറെ നല്‍കി. 
 

കൃഷ്ണ സാഗര്‍, തെലങ്കാനയിലെ വനപതിയില്‍ ഹോം ഗാര്‍ഡ് ആണ്. സ്വന്തം വീട്ടില്‍ വിശ്രമിക്കുമ്പോഴായിരിക്കും അയാള്‍ക്കൊരു ഫോണ്‍കോള്‍ വരുന്നത്. അതില്‍ മിക്കവാറും ഒരു പരിഭ്രമിച്ച സ്വരമായിരിക്കും. വിളിക്കുന്നയാള്‍ക്ക് വേറൊന്നുമായിരിക്കില്ല വേണ്ടത്. അയാള്‍ വീട്ടിലോ, പരിസരത്തോ, വഴിയിലോ എവിടെയെങ്കിലും പാമ്പിനെ കണ്ടിരിക്കാം. എത്ര വിഷം കൂടിയ പാമ്പുമായിക്കൊള്ളട്ടേ, കൃഷ്ണ സാഗര്‍ റെഡിയാണ് അതിനെ പിടികൂടാന്‍. ഉടനെ തന്നെ ബൈക്കുമെടുത്ത് പുറപ്പെടുകയായി. 

അഞ്ച് വര്‍ഷം മുമ്പാണ്... ഒരു പാമ്പ് കൃഷ്ണ സാഗറിനെ കടിച്ചു. അതൊരു ചേരപ്പാമ്പായിരുന്നു. വിഷമില്ല. പക്ഷെ, കൃഷ്ണ സാഗറിന് അന്ന് അതറിയില്ലായിരുന്നു. അപകടമാണെന്ന് തോന്നിയ കൃഷ്ണ സാഗര്‍ അതിനെ കൊന്നു. പലരേയും പോലെ ഞാനും എന്‍റെ അച്ഛന്‍റെ ഫാമില്‍ പാമ്പുകള്‍ അപകടമാണെന്ന് കരുതി അതിനെ കൊല്ലാന്‍ തുനിയുമായിരുന്നുവെന്ന് കൃഷ്ണ സാഗര്‍ പറയുന്നു. അദ്ദേഹത്തിന് ആകെ പാമ്പുകളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിരുന്നത് അയാളുടെ ഗ്രാമത്തിലെത്തുന്ന പാമ്പാട്ടികളില്‍ നിന്നായിരുന്നു. 

പാമ്പ് കടിച്ചയുടനെ അതിനെ കൃഷ്ണ സാഗര്‍ തല്ലിക്കൊന്നു. പിന്നാലെ, ഡോക്ടറുടെ അടുത്തേക്കും പോയി. ഡോക്ടറിനും അത്  വിഷമില്ലാത്ത പാമ്പാണെന്ന് മനസിലായിരുന്നില്ല. അങ്ങനെ മരുന്ന് നല്‍കി. നല്‍കിയ മരുന്ന് കൃഷ്ണ സാഗറിനെ ചതിച്ചു. അങ്ങനെ നേരെ അടുത്ത ഡോക്ടറുടെ അടുത്തേക്ക്. ആ ഡോക്ടര്‍ക്ക് ഉടനെ തന്നെ കടിച്ച പാമ്പ് ഏതാണെന്ന് മനസിലായി. മരുന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള മരുന്നും വേറെ നല്‍കി. 

ഏതായാലും ഒരു കാര്യവുമില്ലാതെ താനൊരു പാമ്പിനെ കൊന്നുവെന്നത് കൃഷ്ണ സാഗറിനെ വേദനിപ്പിച്ചു. മാത്രവുമല്ല, കൃഷി നശിപ്പിക്കാനെത്തുന്ന എലികളെ തുരത്തി അത് കര്‍ഷകരെ സഹായിക്കുന്നുമുണ്ടായിരുന്നു. ആ നിമിഷം മുതല്‍ പാമ്പുകളെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് കൃഷ്ണ സാഗര്‍ തീരുമാനിച്ചു. അങ്ങനെ ഓരോ പാമ്പിനെയും തിരിച്ചറിയാന്‍ പഠിച്ചു. അവയുടെ പ്രത്യേകതകളും. നാഷണല്‍ ജ്യോഗ്രഫിക് ചാനലും യൂട്യൂബും നോക്കി കൂടുതല്‍ പാമ്പുകളെ കുറിച്ച് പഠിച്ചു. 

പഠിക്കുക മാത്രമല്ല, കൊല്ലപ്പെടാതെ അവയെ രക്ഷിച്ചു. പാമ്പുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുകയും ചെയ്തു. അങ്ങനെ, കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1300 പാമ്പിനെ താന്‍ രക്ഷിച്ചുവെന്നാണ് കൃഷ്ണ സാഗര്‍ പറയുന്നത്. 

പലരും അന്ധവിശ്വാസവും മറ്റും പിന്തുടര്‍ന്ന് പാമ്പ് കടിയേറ്റാല്‍ ആശുപത്രികളിലൊന്നും പോകാതിരിക്കുന്നുണ്ടെന്നും, നാട്ടില്‍ കിട്ടുന്ന മുറി വൈദ്യവും മറ്റും പരീക്ഷിക്കുന്നുണ്ടെന്നും കൃഷ്ണ സാഗര്‍ പറയുന്നു. മാത്രവുമല്ല ഇതിനെതിരെ ബോധവല്‍ക്കരണവുമായി യൂട്യൂബ് ചാനലും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. കൃത്യമായി ആശുപത്രിയില്‍ പോയി ചികിത്സ തന്നെ തേടണം ഇത്തരം അവസരങ്ങളിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

click me!