
സാന്‍ഫ്രാന്‍സിസ്‌കോ: സിനിമകളില്‍ മാത്രമേ ടൈം ട്രാവല്‍ സാധ്യമാകൂ എന്ന് കരുതിയാല്‍ തെറ്റി. പുതുവത്സര ദിനത്തില്‍ ഒരു വിമാനം ടൈം ട്രാവല്‍ ചെയ്ത് കാലത്തിന് പിന്നിലേക്ക് സഞ്ചരിച്ചു. 2017 ജനുവരി ഒന്നിന് യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2016 ഡിസംബര്‍ 31ന്.
പുതുവത്സര ദിനത്തില്‍ ഷാങ്ഹായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഒരു ദിവസം പിന്നിലേക്ക് ലാന്‍ഡ് ചെയ്തത്. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 890 ബോയിംഗ് 787-909 വിമാനത്തിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്. രണ്ട് സമയമേഖലകളിലെ സമയ വ്യത്യാസമാണ് ടൈം ട്രാവല്‍ ചെയ്യാന്‍ വിമാനത്തിന് അവസരമൊരുക്കിയത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം