മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് കാച്ചിൽ കൃഷി ആരംഭിക്കാൻ പറ്റിയ സമയം. വെള്ളം കെട്ടിനില്‍ക്കാത്ത പശ ഇല്ലാത്ത ഇളക്കമുള്ള മണ്ണാണ് ഉത്തമം.
web-specials-magazine Dec 18 2025
Author: Web Desk Image Credits:Getty
Malayalam
കുഴിയെടുപ്പ്
ഒന്നരയടി ആഴത്തില്‍ കുഴിയെടുത്ത ശേഷം അതില്‍ ജൈവവളവും മേല്‍മണ്ണും മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം അതിനു മുകളിൽ കൂന എടുക്കാം.
Image credits: AI
Malayalam
വിത്ത്
വിളവെടുത്തശേഷം കാച്ചിലിന്റെ മുകള്‍ഭാഗമാണ് സാധാരണയായി നടുക. ചെറിയ കാച്ചില്‍ വര്‍ഗങ്ങള്‍ അങ്ങനെത്തന്നെയോ വലിയ കാച്ചില്‍ മുറിച്ചു കഷണങ്ങളാക്കിയോ വിത്തിനായി ഉപയോഗിക്കാം.
Image credits: Getty
Malayalam
അകലം വേണം
ചെടികൾ നടുമ്പോൾ നിശ്ചിത അകലം പാലിക്കണം. ഇത് 50 മുതല്‍ 90 സെന്റീമീറ്റര്‍വരെ ആകാം.
Image credits: twitter
Malayalam
പുതയിടല്‍
കാച്ചില്‍ നട്ടശേഷം പുതയിടല്‍ നല്ല ഗുണംചെയ്യും. മണ്ണിലെ ഊഷ്മാവ് കുറയ്ക്കാനും വളര്‍ന്നുവരുന്ന കിളിര്‍പ്പിന് ശക്തി നല്‍കാനും ഇതുപകരിക്കും.
Image credits: facebook
Malayalam
വിവിധ കാച്ചിലുകൾ
പ്രധാനമായും വെള്ള കാച്ചിൽ, നീല കാച്ചിൽ, ശ്രീധന്യ ശ്രീരൂപ, ശ്രീശില്പ തുടങ്ങിയവയാണ് നമ്മുടെ നാട്ടിൽ കൃഷി ചെയ്യാറ്.