ഇങ്ങനെയൊക്കെ ചെയ്യാമോ? ക്യാമറയില്‍ കുടുങ്ങിയ ഊബര്‍ ഈറ്റ്സ് ഡ്രൈവര്‍

Published : Oct 03, 2018, 03:19 PM ISTUpdated : Oct 03, 2018, 03:54 PM IST
ഇങ്ങനെയൊക്കെ ചെയ്യാമോ? ക്യാമറയില്‍ കുടുങ്ങിയ ഊബര്‍ ഈറ്റ്സ് ഡ്രൈവര്‍

Synopsis

ഡെലിവറി ബോയ്സ് ഭക്ഷണത്തില്‍ നിന്നും കഴിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണ് കാമറ വച്ചുനോക്കിയത് എന്നാണ് ആ ദൃശ്യം ചിത്രീകരിച്ചയാള്‍ പറയുന്നത്. മെല്‍ബോണില്‍ ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഊബര്‍ ഈറ്റ്സ് ഡ്രൈവര്‍ ഭക്ഷണം കഴിക്കുന്നത് കാമറയില്‍ പതിഞ്ഞത്.   

മെല്‍ബണ്‍: ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. വാതില്‍ക്കലെത്തി വിളിച്ചിട്ടും ആരും തുറക്കുന്നില്ല. എന്തു ചെയ്യും? കാത്തിരിക്കും, അല്ലെങ്കില്‍ തിരിച്ചുപോകും. ഈ ഊബര്‍ ഈറ്റ്സ് ഡ്രൈവര്‍ ചെയ്തത് ഇതൊന്നുമല്ല. ബെല്ലടിച്ച ശേഷം കയ്യിലിരുന്ന ബാഗില്‍ നിന്നും ഫ്രഞ്ച് ഫൈസെടുത്ത് കഴിക്കുകയാണ് ചെയ്തത്. 

ഹോട്ട് ബ്രേക്ക് ഫാസ്റ്റ് എന്ന ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണമെടുത്തത്. ഡെലിവറി ബോയ്സ് ഭക്ഷണത്തില്‍ നിന്നും കഴിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണ് കാമറ വച്ചുനോക്കിയത് എന്നാണ് ആ ദൃശ്യം ചിത്രീകരിച്ചയാള്‍ പറയുന്നത്. മെല്‍ബോണില്‍ ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഊബര്‍ ഈറ്റ്സ് ഡ്രൈവര്‍ ഭക്ഷണം കഴിക്കുന്നത് കാമറയില്‍ പതിഞ്ഞത്. 

ഭക്ഷണത്തിന്‍റെ സുരക്ഷ ശ്രദ്ധിക്കണമെന്നും മറ്റും നിരവധി പേര്‍ പറഞ്ഞു. ഊബര്‍ ഈറ്റ്സും ഹോട്ടലുമായി ബന്ധപ്പെട്ട ആന്‍ഡേഴ്സണ്‍ ഊബര്‍ ഈറ്റ്സ് ഡ്രൈവറുടെ ഭാഗം ചേര്‍ന്നു. 'പാവം ഡ്രൈവര്‍, ആവശ്യത്തിന് ശമ്പളമോ, ടിപ്പോ കിട്ടുന്നുണ്ടാകില്ല, അതുകൊണ്ടാകും ചിപ്സ് തിന്നതെ'ന്നാണ് ആന്‍ഡേഴ്സണ്‍ പറഞ്ഞത്. 

ഓണ്‍ലൈനില്‍ ഇത് വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചു. ചിലര്‍, അയാളെ കുറ്റപ്പെടുത്തിയപ്പോള്‍, മറ്റു ചിലര്‍ വേണ്ടത്രേ ശമ്പളമോ, ടിപ്പോ ലഭിക്കാത്തതിനാലാകാം അയാളങ്ങനെ ചെയ്തതെന്നാണ് പറഞ്ഞത്. 
 

PREV
click me!

Recommended Stories

32 വർഷത്തെ ദുരൂഹത: കുതിരാലയത്തിലേക്ക് പോയ നീലക്കണ്ണുള്ള 13 -കാരി മടങ്ങി വന്നില്ല, ഒടുവിൽ കണ്ടെത്തി
അധ്യാപനം കൊണ്ട് ജീവിക്കാൻ വയ്യ, ന്യൂയോർക്കിൽ കടക്കെണിയിൽ നിന്നും കരകയറാൻ അധ്യാപികയുടെ പരീക്ഷണങ്ങൾ