
ഏറ്റവും റൊമാന്‍റിക്കായ സാഹചര്യത്തില്‍ ഇഷ്ടപ്പെട്ട പെണ്ണിനോട് വിവാഹാഭ്യര്‍ത്ഥന നടത്താനാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാല്‍ മെല്‍ബണ്‍കാരന്‍ മൈക്കിള്‍ ബെല്‍ട്രാമി കുറച്ച് വ്യത്യസ്തനാണ്. മുപ്പത്തിമൂന്നുകാരനായ മൈക്കിള്‍ തന്‍റെ പ്രണയിനി കാറ്റി ജോണ്‍സറ്റണെ പ്രൊപ്പോസ് ചെയ്തത് അതിഭീകരന്മാരായ രണ്ട് മുതലകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ്. സാഹസികതയേയും മൃഗങ്ങളേയും ഇഷ്ടപ്പെടുന്ന താന്‍ ഇതിലും നന്നായി എങ്ങനെയാണ് പ്രൊപ്പോസ് ചെയ്യുകയെന്നായിരുന്നു മൈക്കിളിന്‍റെ ചോദ്യം.
ഏതുനേരവും മുതല ചാടിവീണേക്കും എന്ന് തോന്നിയ നിമിഷങ്ങളുമുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം ഇരുവരും തെന്നിമാറി. ഇതിനിടയ്ക്ക് കാറ്റിയെ അണിയിക്കാനുള്ള മോതിരം വരെ പോക്കറ്റില്‍ നിന്നും തെന്നിവീണു.
'വ്യത്യസ്തമായ നിരവധി സ്ഥലങ്ങളില്‍ നമ്മള്‍ യാത്ര ചെയ്തിരുന്നു. അതിലെവിടെയെങ്കിലും വച്ച് പ്രൊപ്പോസ് ചെയ്യുമെന്നായിരിക്കും അവള്‍ കരുതിയിട്ടുണ്ടാകുക. പക്ഷെ, വളരെ ഡിഫ്രന്‍റായിരിക്കണം എന്ന് കരുതിത്തന്നെയാണ് ഇങ്ങനെ ചെയ്തത്. മുതലക്കുഞ്ഞുങ്ങളെ എനിക്ക് വളരെ ഇഷ്ടവുമാണ് എന്നാണ് മൈക്കിളിന്‍റെ പക്ഷം.' കാറ്റിയും പറയുന്നത് സംഭവം എന്തായാലും കളറായി എന്നുതന്നെ.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം