
പ്രതിരോധങ്ങളും പ്രതിഷേധങ്ങള്‍ക്കും ഹിംസാത്മകമായ വിപ്ലവങ്ങളുടെ അര്‍ത്ഥതലങ്ങളില്‍ മാത്രം വായിക്കപ്പെടേണ്ട ഒന്നല്ല. തിന്മകള്‍ക്ക് ഭയം മറ്റെന്തിനക്കാള്‍, ഇന്ന് എഴുത്തും വരയും പാട്ടുകളും ചിന്തകളുമടങ്ങുന്ന സംസ്‌കാരത്തെയാണ്.
ഈ സംസ്‌കാരിക വളര്‍ച്ചയില്‍ ചോദ്യം ചെയ്യപ്പെടേണ്ടവയ്ക്ക് നേരെ ചില ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആര്‍ക്കും മൗനം പാലിക്കാന്‍ സാധിക്കില്ല. ഭരണകൂടവും നാം ഓരോരുത്തരും അടങ്ങുന്ന സമൂഹത്തിലെ അവഗണനകളോട് തീര്‍ത്തും വ്യത്യസ്ഥമായ രീതിയില്‍ പ്രതികരിക്കുകയാണ് മട്ടാഞ്ചേരിയില്‍ വീണ്ടും നീരണിഞ്ഞ ഉരു.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തിന് വേറിട്ട മുഖം നല്‍കിയ കൊച്ചിന്‍ ബിനാലെ സംഘാടകരാണ് ഉരു എന്ന പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിച്ചിരിക്കുന്നത്. ബിനാലെയുടെ ക്യൂറേറ്ററായിരുന്ന റിയാസ് കോമുവാണ് ഉരുവിനും ജീവന്‍ നല്‍കിയിരിക്കുന്നത്. അവഗണനകളുടെ മാലിന്യ ഭാരം പേറുന്ന മട്ടാഞ്ചേരിയിലാണ് ഉരു സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരു മാറ്റച്ചിന്തയുടെ തുടക്കമായി കാണാം.
ഇക്കാലമത്രയും അവഗണനയുടെ കഥകള്‍ മാത്രം പറഞ്ഞ മട്ടാഞ്ചേരി, എഴുത്തും വരയും പാട്ടും പറച്ചിലും സംവാദങ്ങളുമായി ഉരുവില്‍ പുനര്‍ജനിക്കുകയാണ്. വളര്‍ച്ചയുടെ പാതയില്‍ കൊച്ചി മറന്നു പോയ മട്ടാഞ്ചേരി എന്ന പ്രദേശത്തെ കുറിച്ചുള്ള സമഗ്രമായ പകര്‍ത്തലുകളാണ് ഉരുവില്‍ ഓരോ സന്ദര്‍ശകരെയും കാത്തിരിക്കുന്നത്. മട്ടാഞ്ചേരിക്കായി തയ്യാറാക്കിയിരിക്കുന്ന ഓരോ സൃഷ്ടിയും ഓരോ പ്രതിഷേധങ്ങളാണ്...
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.