തകര്‍ന്നുവീഴുന്നതിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍

Published : May 30, 2016, 10:14 AM ISTUpdated : Oct 05, 2018, 02:28 AM IST
തകര്‍ന്നുവീഴുന്നതിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍

Synopsis

കാലിഫോര്‍ണിയ: തകര്‍ന്നു വീഴുന്നതിനു തൊട്ടുമുമ്പുള്ള ചെറുവിമാനത്തിനകത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 17 സ്‌കൈ ഡൈവര്‍മാരുമായി പോവുകയായിരുന്ന വിമാനം കാലിഫോര്‍ണിയയിലാണ്  തകര്‍ന്നു വീണത്. ഇതിലുണ്ടായിരുന്ന യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഒറ്റ എഞ്ചിന്‍ മാത്രമുള്ള സെസ്‌ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ലോദി പാരച്ച്യൂട്ട് സെന്ററില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറായത്. ഉടന്‍ തന്നെ പൈലറ്റ് വിമാനം വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചുവെങ്കിലും അതിനുമുമ്പ് തകര്‍ന്നു വീണു. യാത്രക്കാരില്‍ ഒരാളുടെ തൊപ്പിയിലുണ്ടായിരുന്ന Gopro ക്യാമറയിലാണ് തല്‍സമയം വിമാനത്തിന് ഉള്ളിലുണ്ടായ അമ്പരപ്പിക്കുന്ന രംഗങ്ങള്‍ പതിഞ്ഞത്. 

അപകടത്തില്‍നിന്ന് രക്ഷപ്പെട്ട യാത്രികരില്‍ ഒരാള്‍ തകര്‍ന്ന വിമാനത്തിനടുത്തുനിന്ന് ഒരു സെല്‍ഫിയും പോസ്റ്റ് ചെയ്തു. 

ഇതാണ് ആ വീഡിയോ: 

 

വിമാനത്തിന്റെ കോക്പിറ്റിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വഴുതനയിൽ പുഴുക്കുത്താണോ? നിരാശരാകേണ്ട, മാറ്റാൻ വഴികൾ പലതുണ്ട്
കളി കാണാൻ സ്കൂളിൽ കള്ളം പറഞ്ഞു, ഒടുവിൽ 9 വയസ്സുകാരനെ ക്യാമറ 'കുടുക്കി', നടപടിയുമായി സ്കൂൾ