
അന്‍ഹുയി: ഫ്ലാറ്റിന്‍റെ മൂന്നാമത്തെ നിലയിലിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അഗ്നിശമനാ സേനാ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന വഴികളാണ് ഈ വീഡിയോയില്‍. ചൈനയിലാണ് സംഭവം.
ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്ന് ചാടാനൊരുങ്ങുകയാണ് ഈ യുവതി. ഒരു കാല്‍ പുറത്തേക്കിട്ടിട്ടുണ്ട്.
ഒരു ഉദ്യോഗസ്ഥന്‍ നീളമുള്ളൊരു ദണ്ഡുപയോഗിച്ച് അവരെ പിറകിലോട്ട് തട്ടിയിടുന്നതായും കാണാം. എന്നാല്‍, അവര്‍ വീണ്ടും ചാടാനൊരുങ്ങുകയാണ്. അവസാനം, പൈപ്പുപയോഗിച്ച് അതിശക്തമായി വെള്ളം ചീറ്റിച്ചാണ് ഉദ്യോഗസ്ഥര്‍ അവരെ വീട്ടിനകത്തേക്ക് തള്ളിനീക്കുന്നത്. വെള്ളത്തിന്‍റെ ശക്തിയില്‍ അവര്‍ വീടിനകത്തേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്തിയ ഉടനെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് സെക്കന്‍ഡിനുള്ളിലായിരുന്നു ഇതെല്ലാം നടന്നത്.
അതിനുമുമ്പ് പൊലീസുദ്യോഗസ്ഥരും അഗ്നിശമനാ ഉദ്യോഗസ്ഥരും അവരോട് സംസാരിച്ചിരുന്നു. ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. അയല്‍ ഫ്ലാറ്റ് വഴി കയറിയാണ് ഉദ്യോഗസ്ഥര്‍ ദണ്ഡുപയോഗിച്ച് അവരെ വീടിനകത്തേക്കാക്കാന്‍ ശ്രമിച്ചത്.
വീഡിയോ: