
കേരളത്തിനു പുറത്തായിരുന്നപ്പോഴൊക്കെ കണിക്കൊന്ന തേടി അലയുകയും ഒടുവില്‍ ഊതിയാല്‍ പൊഴിഞ്ഞുപൊവുന്ന വാടിത്തുടങ്ങിയ പൂക്കളെ തലേന്ന് ഫ്രിഡ്ജില്‍ ഭദ്രമായി വെക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ ആരോ പറഞ്ഞാണ് അറിഞ്ഞത് ഒരിടത്ത് ഒരു വീട്ടില്‍ കൊന്നമരമുണ്ട് എന്ന്. അങ്ങനെ വിഷുത്തലേന്ന് കൂട്ടുകാരിയുമായി ഇറങ്ങി. സ്ഥലം കണ്ടുപിടിച്ചെത്തിയപ്പോഴേക്കും മരത്തിന്റെ എത്താക്കൊമ്പത്ത് കുറച്ചു പൂക്കള്‍ മാത്രം. അതും ടെറസില്‍ നിന്നും തോട്ടിയിട്ട് പറിക്കാന്‍ വിഫലമായി ശ്രമിക്കുന്നുമുണ്ട് ആരോ. നിരാശതയോടെ തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നും വൃദ്ധദമ്പതികള്‍ ഇറങ്ങിവന്നു.
'പൂവിനല്ലേ... നില്‍ക്കൂ ' ആ അമ്മയുടെ കയ്യിലെ കൂടില്‍ നിറയെ പൂക്കള്‍!.
അനുവാദമില്ലാതെ പലരും മതിലിനു പുറത്തുനിന്നൊക്കെ വലിച്ചു പൊട്ടിച്ച് കൊമ്പൊടിക്കുന്നു. അതുകൊണ്ട് അവര്‍ തന്നെ നേരത്തെ പറിച്ചെടുത്ത് ചെറിയ കൂടുകളിലാക്കി ആവശ്യക്കാര്‍ക്കായി വെച്ചതായിരുന്നുവത്രേ.
'ഞങ്ങള്‍ ഇവിടെ വന്നതിന്റെ അടുത്ത വര്‍ഷം കൊണ്ട് നട്ടതാണ്. പത്തുമുപ്പത് കൊല്ലായി.. ' വളര്‍ത്തി വലുതാക്കിയ മകനെ എന്നപോലെ അഭിമാനത്തോടെ പൂത്തുലഞ്ഞ കൊന്നയെ നോക്കിനിന്നു ആ വൃദ്ധന്‍.
'ഇത് മതിയാവില്ല്യാച്ചാ മോളില്‍ പോയി എടുത്തോളൂ.. ഞങ്ങക്ക് രണ്ടാള്‍ക്കും വയ്യാത്തോണ്ടാണേ.. ഉള്ളില്ക്ക് വന്നോളൂ.. ' ആതിഥ്യമര്യാദകള്‍ മറക്കാത്ത അവര്‍ പിന്നെയും എന്തൊക്കെയോ കുശലാന്വേഷണം നടത്തി.
നന്ദി പറഞ്ഞിറങ്ങുന്നതിനിടയില്‍തന്നെ പിന്നെയും ആവശ്യക്കാര്‍ വന്നുകൊണ്ടിരുന്നു.
ഇവിടെ ഇത്തവണ കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കളാണ് കണിയായത്. പണ്ട് വില്ല്യം വേര്‍ഡ്‌സ് വര്‍ത്ത് കാണിച്ചുതന്ന മഞ്ഞപ്പൂക്കളുടെ അവ്യക്ത ഓര്‍മ്മയെ ഉണ്ടായിരുന്നുള്ളൂ
ഈ പൂക്കള്‍ കണിയില്‍ എവിടെ വെക്കണം എന്നായി പിന്നെ! ഒരുമിച്ചു വെച്ചുനോക്കി. പച്ചനിറമുള്ള നീണ്ട തണ്ട് മുറിച്ചുകളഞ്ഞു. പിന്നെ കെട്ടഴിച്ച് ഓരോന്നായി വെച്ചു. പൂര്‍ണ്ണസൌന്ദര്യം കിട്ടാത്തതുപോലെ.. തൃപ്തിയായില്ല. പിന്നെയും പിന്നെയും മാറ്റിയും മറിച്ചും വെച്ച് ഒടുവില്‍ ഏറ്റവും മുന്നില്‍ താലത്തില്‍ നിരത്തി.ഉണ്ണിക്കണ്ണന്റെ വശങ്ങളിലും ഓരോന്ന് വെച്ചു. മതി!
കണി റെഡി!
"I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze "
ഡെസ്‌കില്‍ കൈമുട്ടൂന്നി തലതാങ്ങി പുറത്തേക്ക് നോക്കി കാറ്റിന്റെ താളത്തില്‍ ഒരുപോലെ തലയാട്ടുന്ന ആ സ്വര്‍ണ്ണവര്‍ണ്ണപ്പൂക്കളെ സ്വപ്നം കണ്ടിരുന്നപ്പോഴായിരുന്നു സാര്‍ വാണ്ടറിങ്ങിന്റെ അര്‍ഥം ചോദിച്ചത്.
ചോദ്യം പോലും നേരെ മനസിലാവാതെ മിഴിച്ചു നിന്നു.
'താനിപ്പൊ ചെയ്യുന്നത് തന്നെ! എന്തോന്നാ? അലഞ്ഞുതിരിയല്‍!'
ചമ്മിയോ....? ഏയ്..! അല്ല.. ശരിക്കും? ആ...
(നസ്രിയയുടെ ട്രോള്‍ അന്ന് കിട്ടിയിരുന്നില്ല)
അപ്പൊ അതായിരുന്നു ഇത്!ഇന്നലെ രാത്രി എന്റെ അടുക്കളയില്‍ ഒരു റബര്‍ ബാന്റിനാല്‍ ഒറ്റക്കെട്ടായി വന്നു, സുഗന്ധം പരത്തി. രാത്രി എല്ലാരും ഉറങ്ങിക്കഴിഞ്ഞ് കണിയൊരുക്കുമ്പോള്‍ ഞാനവരുടെ അടുത്തുചെന്ന് തൊട്ടു തലോടി.
'തടാകക്കരയില്‍ കുന്നിന്‍ ചെരിവില്‍ നിങ്ങളിങ്ങനെ ഒരുമിച്ചു നിന്ന് തലയാട്ടിയാല്‍ ഏതൊരേകാകിയും കവിയായിപ്പോവും! പിന്നെയാണോ വേഡ്‌സ് വര്‍ത്ത് !!'
ഈ പൂക്കള്‍ കണിയില്‍ എവിടെ വെക്കണം എന്നായി പിന്നെ! ഒരുമിച്ചു വെച്ചുനോക്കി. പച്ചനിറമുള്ള നീണ്ട തണ്ട് മുറിച്ചുകളഞ്ഞു. പിന്നെ കെട്ടഴിച്ച് ഓരോന്നായി വെച്ചു. പൂര്‍ണ്ണസൌന്ദര്യം കിട്ടാത്തതുപോലെ.. തൃപ്തിയായില്ല. പിന്നെയും പിന്നെയും മാറ്റിയും മറിച്ചും വെച്ച് ഒടുവില്‍ ഏറ്റവും മുന്നില്‍ താലത്തില്‍ നിരത്തി.ഉണ്ണിക്കണ്ണന്റെ വശങ്ങളിലും ഓരോന്ന് വെച്ചു. മതി!
കണി റെഡി!
"I gazed—and gazed—but little thought
What wealth the show to me had brought:
For oft, when on my couch I lie
In vacant or in pensive mood,
They flash upon that inward eye
Which is the bliss of solitude;
And then my heart with pleasure fills,
And dances with the daffodils."
അതെ... എന്നുള്ളവും തുള്ളുന്നു... വിത്ത് ദി ഡാഫോഡില്‍സ്...
അല്ല, മനസിലെ കണിക്കൊന്നയോടൊപ്പം!
(Daffodils: William Wordsworth)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം